---
title: "അർജുൻ ആയങ്കിയുടെ പിന്നാലെ സംസ്ഥാന പൊലീസ് ; 8 പേർ  കസ്റ്റഡിയിൽ "
english_title: "Arjun Ayanki Friends Custody Valapattanam Police Social Media"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377440/arjun-ayanki-friends-custody-valapattanam-police"
published_at: "2026-08-08T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76e65a1d316_arjun-ayanki-friends-custody.jpg"
keywords: ["Arjun Ayanki", "Valapattanam", "Custody", "Social Media", "Hunt"]
---

# അർജുൻ ആയങ്കിയുടെ പിന്നാലെ സംസ്ഥാന പൊലീസ് ; 8 പേർ  കസ്റ്റഡിയിൽ 

> **Lead Summary:** കണ്ണൂർ: ഒളിവിലുള്ള അർജുൻ ആയങ്കിക്കായി സംസ്ഥാന വ്യാപക തെരച്ചിൽ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി. വളപട്ടണം പോലീസ് 8 പേരെയാണ് കസ്റ്റഡിയിലെടുത്തത്.

## Article Content

കണ്ണൂർ: ഒളിവിലുള്ള അർജുൻ ആയങ്കിക്കായി സംസ്ഥാന വ്യാപക തെരച്ചിൽ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി. വളപട്ടണം പോലീസ് 8 പേരെയാണ് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നുണ്ട്. സാമൂഹ്യമാധ്യമ പേജുകൾ കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുകയാണ് പോലീസിന്റെ പ്രധാന ലക്ഷ്യം.

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ നേരത്തെ തിരുവനന്തപുരം ജില്ലയിലെ തുമ്പ, തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പിടികൂടിയിരുന്നു. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലിരിക്കെ വരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ അർജുൻ തന്നെയാണോ ഇടുന്നതെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

> അതിനിടെ അർജുൻ ഇന്നലെ രാത്രിയും ഫെയ്സ്ബുക്കിൽ പുതിയ പോസ്റ്റുമായി രംഗത്തെത്തി. “തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല” എന്നായിരുന്നു പോസ്റ്റ്. ഇതിന് താഴെ നിരവധി പിന്തുണാ കമന്റുകളും എത്തിയിട്ടുണ്ട്.

പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും അതിർത്തികളിലും പോലീസ് വ്യാപക തെരച്ചിൽ നടത്തുന്നുണ്ട്. അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പ്രധാന സംശയം.

> അതേസമയം അർജുനെ വെടിവയ്ക്കാൻ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിഷേധിച്ചു. “നാട്ടിലുള്ള ഗുണ്ടകൾ പലതും പറയും, നോക്കാം” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377440/arjun-ayanki-friends-custody-valapattanam-police)