---
title: "മൂഴിക്കരയിൽ നിർത്തിയിട്ട സ്കൂട്ടർ കവർന്നു ; പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പ്രതി ന്യൂമാഹി പോലീസിന്റെ പിടി"
english_title: "Muzhikkara Scooter Theft Accused Arrested by New Mahe Police 24 Hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377420/muzhikkara-scooter-theft-new-mahe-police-arrest"
published_at: "2026-08-08T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76d2c8b801b_muzhikkara-scooter-theft-new-mahe.jpg"
keywords: ["Muzhikkara", "Scooter Theft", "New Mahe Police", "Thalassery", "Arrest"]
---

# മൂഴിക്കരയിൽ നിർത്തിയിട്ട സ്കൂട്ടർ കവർന്നു ; പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പ്രതി ന്യൂമാഹി പോലീസിന്റെ പിടി

> **Lead Summary:** ന്യൂമാഹി: കോടിയേരി മൂഴിക്കരയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയ കേസിൽ പ്രതി അറസ്റ്റിൽ. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിലാണ് ന്യൂമാഹി പോലീസും തലശ്ശേരി എഎസ്പി സ്ക്വാഡും ചേർന്ന് പ്രതിയെ പിടികൂടിയത്.തലശ്ശേരി ചാലിൽ സ്വദേശിയായ മുഷ്താഖ് എം.പി യാണ് അറസ്റ്റിലായത്.

## Article Content

ന്യൂമാഹി: കോടിയേരി മൂഴിക്കരയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയ കേസിൽ പ്രതി അറസ്റ്റിൽ. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിലാണ് ന്യൂമാഹി പോലീസും തലശ്ശേരി എഎസ്പി സ്ക്വാഡും ചേർന്ന് പ്രതിയെ പിടികൂടിയത്.തലശ്ശേരി ചാലിൽ സ്വദേശിയായ മുഷ്താഖ് എം.പി യാണ് അറസ്റ്റിലായത്.

ആഗസ്റ്റ് 2-ന് കോടിയേരി മൂഴിക്കരയിലെ ഒരു സൂപ്പർമാർക്കറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന പരാതിക്കാരന്റെ സ്കൂട്ടറാണ് മോഷണം പോയത്. ആഗസ്റ്റ് 6-നാണ് ന്യൂമാഹി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്.

പരാതി ലഭിച്ച ഉടൻ തന്നെ ന്യൂമാഹി പോലീസ് മറ്റ് പോലീസ് സ്റ്റേഷനുകളിലേക്കും തലശ്ശേരി കൺട്രോൾ റൂമിലേക്കും വാഹനത്തിന്റെ വിവരങ്ങൾ കൈമാറി അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിനിടെ തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രി പരിസരത്ത് നിന്ന് ഒരു യുവതിയുടെ ഹെൽമെറ്റ് മോഷണം പോയ കേസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ മോഷ്ടിക്കപ്പെട്ട സ്കൂട്ടർ പ്രതിയുടെ കൈവശം ഉള്ളതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയ പോലീസ് ധർമ്മടത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിക്കെതിരെ മോഷണം, അടിപിടി, എൻഡിപിഎസ് കേസുകൾ ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 11 ഓളം കേസുകൾ നിലവിലുണ്ട്.

തലശ്ശേരി എഎസ്പി ഡോ. എം. നന്ദഗോപൻ ഐപിഎസിന്റെയും ന്യൂമാഹി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നന്ദകുമാറിന്റെയും നിർദ്ദേശപ്രകാരം എസ്.ഐ. അശ്വിൻ കെ.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377420/muzhikkara-scooter-theft-new-mahe-police-arrest)