---
title: "പെരിങ്ങത്തൂർ എൻ.എ.എം ഹയർസെക്കന്ററി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു"
english_title: "Kannur Rowdy Jamsheer Kappa Act Arrested Central Jail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377413/kannur-rowdy-jamsheer-kappa-act-central-jail"
published_at: "2026-08-08T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76cb3c5f5fe_peringathur-nam-hss-hiroshima-day.jpg"
keywords: []
---

# പെരിങ്ങത്തൂർ എൻ.എ.എം ഹയർസെക്കന്ററി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു

> **Lead Summary:** പെരിങ്ങത്തൂർ: യുദ്ധത്തിന്റെ ഭീകരത ഓർമിപ്പിച്ച് പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു. സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ.

## Article Content

പെരിങ്ങത്തൂർ: യുദ്ധത്തിന്റെ ഭീകരത ഓർമിപ്പിച്ച് പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു. സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ.

ഹെഡ്മാസ്റ്റർ വി.കെ. അബ്ദുൽ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. യുദ്ധങ്ങൾ മനുഷ്യരാശിക്ക് സമ്മാനിക്കുന്നത് ദുരിതവും നാശവും മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെയും മാനവിക മൂല്യങ്ങളുടെയും സന്ദേശം പുതുതലമുറ ഉൾക്കൊള്ളേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. അണുപ്രയോഗത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചും സമാധാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ക്ലാസുകൾ സംഘടിപ്പിച്ചു.

ചടങ്ങിൽ ഇ.കെ. അബ്ദുൽ ജലീൽ, റഫീഖ് കാരക്കണ്ടി, പി.സി. നൗഷാദ്, കെ റഫീഖ്, പി റഹീമ എന്നിവർ സംസാരിച്ചു. ജെ.ആർ.സി കേഡറ്റുകൾ സമാധാന സന്ദേശമുയർത്തി റാലിയും നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377413/kannur-rowdy-jamsheer-kappa-act-central-jail)