---
title: "കണ്ണൂരിൽ നിരവധി കേസുകളിൽ പ്രതിയായ ജംഷീറിനെ കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "Kannur Rowdy Jamsheer Kappa Act Arrested Central Jail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377408/kannur-rowdy-jamsheer-kappa-act-central-jail"
published_at: "2026-08-08T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76c513d7e8f_Untitled-9_copy.jpg"
keywords: ["Kannur", "Kappa Act", "Central Jail", "Police"]
---

# കണ്ണൂരിൽ നിരവധി കേസുകളിൽ പ്രതിയായ ജംഷീറിനെ കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** > കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ ആദി കടലായി സ്വദേശി ജംഷീറിനെ കാപ്പ ചുമത്തി ജയിലിലടച്ചു. "കല്ല് ജംഷി" എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ ശുപാർശ പ്രകാരം ജില്ലാ കളക്ടറാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം അഥവാ കാപ്പ പ്രകാരം കരുതൽ തടങ്കലിന് ഉത്തരവിട്ടത്.

## Article Content

> കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ ആദി കടലായി സ്വദേശി ജംഷീറിനെ കാപ്പ ചുമത്തി ജയിലിലടച്ചു. "കല്ല് ജംഷി" എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ ശുപാർശ പ്രകാരം ജില്ലാ കളക്ടറാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം അഥവാ കാപ്പ പ്രകാരം കരുതൽ തടങ്കലിന് ഉത്തരവിട്ടത്.

കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ നിരവധി ഗുരുതര കേസുകളിൽ ജംഷീർ പ്രതിയാണ്. കണ്ണൂർ സിറ്റി, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനുകളിലായാണ് ഇയാൾക്കെതിരെ കേസുകളുള്ളത്.

നിലവിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ ഒരു കേസിൽ സബ് ജയിലിൽ കഴിഞ്ഞുവരികയായിരുന്നു പ്രതി. സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.കെ ഷിജുവിന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

സമൂഹത്തിൽ ഭീതി സൃഷ്ടിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവരുന്ന ഗുണ്ടകളെ നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായാണ് കാപ്പ ചുമത്തിയതെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377408/kannur-rowdy-jamsheer-kappa-act-central-jail)