---
title: "ബാവലിപ്പുഴയിൽ വയോധികയെ കാണാതായി; തിരച്ചിൽ തുടരുന്നു"
english_title: "Elderly Woman Missing Bavali River Search Ongoing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377399/bavali-river-elderly-woman-missing-search"
published_at: "2026-08-08T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76c33586b06_bavali-river-elderly-woman-missing.jpg"
keywords: ["Bavali River", "Missing", "Elderly Woman", "Kottiyoor", "Fire Force"]
---

# ബാവലിപ്പുഴയിൽ വയോധികയെ കാണാതായി; തിരച്ചിൽ തുടരുന്നു

> **Lead Summary:** കൊട്ടിയൂർ: ബാവലിപ്പുഴയിൽ വയോധികയെ കാണാതായി. 75 വയസ്സുള്ള ശാന്തമ്മയെയാണ് കാണാതായത്.വയോധികയെ കാണാതായെന്ന സംശയത്തെ തുടർന്ന് അഗ്നിരക്ഷാ സേന ബാവലിപ്പുഴയിൽ തിരച്ചിൽ നടത്തി. എന്നാൽ കണ്ടെത്താനായില്ല.

## Article Content

കൊട്ടിയൂർ: ബാവലിപ്പുഴയിൽ വയോധികയെ കാണാതായി. 75 വയസ്സുള്ള ശാന്തമ്മയെയാണ് കാണാതായത്.വയോധികയെ കാണാതായെന്ന സംശയത്തെ തുടർന്ന് അഗ്നിരക്ഷാ സേന ബാവലിപ്പുഴയിൽ തിരച്ചിൽ നടത്തി. എന്നാൽ കണ്ടെത്താനായില്ല.

പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇവരുടെ ചെരുപ്പും കുടയും ടോർച്ചും പുഴക്കരയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇതോടെ വയോധിക പുഴയിൽ വീണിരിക്കാം എന്ന സംശയത്തിലാണ് അഗ്നിരക്ഷാ സേന പുഴയിൽ തിരച്ചിൽ നടത്തുന്നത്.ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. വ്യാഴ്ച രാത്രിയാണ് ശാന്തമ്മയെ കാണാതായത്.

നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. കനത്ത മഴയും പുഴയിലെ ഒഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377399/bavali-river-elderly-woman-missing-search)