---
title: "കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് ബിടതിയിൽ തലകീഴായി മറിഞ്ഞു ; ഡ്രൈവറും കണ്ടക്ടറും മരിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്"
english_title: "KSRTC Bus Accident Mysore Bangalore Route 2 Dead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377393/ksrtc-bus-accident-mysore-bangalore-2-dead"
published_at: "2026-08-08T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76bac153c17_ksrtc-bus-accident-mysore-bangalore.jpg"
keywords: ["KSRTC", "Bus Accident", "Mysore", "Bangalore", "Death"]
---

# കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് ബിടതിയിൽ തലകീഴായി മറിഞ്ഞു ; ഡ്രൈവറും കണ്ടക്ടറും മരിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

## Article Content

കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

ശനിയാഴ്ച പുലർച്ചെ മൈസൂർ–ബെംഗളൂരു റൂട്ടിലെ ബിടുതിക്ക് സമീപമാണ് വൻ അപകടമുണ്ടായത്. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തിൽ കണ്ടക്ടർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.ബസിൽ ഉണ്ടായിരുന്ന നിരവധി യാത്രക്കാർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട ബസ് റോഡിൽ മറിഞ്ഞതോടെ ബസ് പൂർണ്ണമായും തകർന്നു.

അപകട വിവരം അറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്.

അപകടത്തിൽപ്പെട്ട ബസ് പൂർണ്ണമായും തകർന്ന നിലയിലാണ്. അപകട കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബ്രേക്ക് ഫെയിലോ ഡ്രൈവറുടെ അമിത വേഗതയോ ആണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377393/ksrtc-bus-accident-mysore-bangalore-2-dead)