---
title: "കണ്ണൂരിൽ കനത്ത മഴ: പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി"
english_title: "Kannur Red Alert All Educational Institutions Holiday August 8"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377339/kannur-red-alert-holiday-all-educational-institutions-aug-8"
published_at: "2026-08-07T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a754a87f3c71_kannur-heavy-rain-orange-alert.jpg"
keywords: []
---

# കണ്ണൂരിൽ കനത്ത മഴ: പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

> **Lead Summary:** കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മുൻകരുതൽ എന്ന നിലയിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

## Article Content

കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മുൻകരുതൽ എന്ന നിലയിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

08/08/2026 ശനിയാഴ്ച പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധിയായിരിക്കും. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ ക്ലാസുകളും നിർത്തിവയ്ക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

കനത്ത മഴയുടെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ജില്ലാ ദുരന്ത നിവാരണ സെല്ലുമായി ബന്ധപ്പെടാൻ നിർദേശവും നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377339/kannur-red-alert-holiday-all-educational-institutions-aug-8)