---
title: "കല്ലിക്കണ്ടിയിൽ വിവാഹ പാർട്ടിയുടെ അകമ്പടി വാഹനത്തിൽ നിന്നും റോഡിലേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞു ; വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്"
english_title: "Kallikandi Wedding Car Firecrackers Seized By Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377338/kallikandi-wedding-car-firecrackers-police-custody"
published_at: "2026-08-07T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75f86d0e9f4_kallikandi-wedding-car-firecrackers-police.jpg"
keywords: []
---

# കല്ലിക്കണ്ടിയിൽ വിവാഹ പാർട്ടിയുടെ അകമ്പടി വാഹനത്തിൽ നിന്നും റോഡിലേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞു ; വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്

> **Lead Summary:** കല്ലിക്കണ്ടി: വിവാഹ പാർട്ടിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഒരു സംഘം യുവാക്കൾ പടക്കം പൊട്ടിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. അകമ്പടിക്ക് ഉപയോഗിച്ച ഇന്നോവ കാർ കസ്റ്റഡിയിലെടുത്തു.

## Article Content

കല്ലിക്കണ്ടി: വിവാഹ പാർട്ടിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഒരു സംഘം യുവാക്കൾ പടക്കം പൊട്ടിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. അകമ്പടിക്ക് ഉപയോഗിച്ച ഇന്നോവ കാർ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം കല്ലിക്കണ്ടി തൂവ്വക്കുന്ന് റോഡിലാണ് സംഭവം. വിവാഹ വാഹന വ്യൂഹത്തോടൊപ്പം പോയ ഇന്നോവയിൽ നിന്നാണ് ഒരു സംഘം യുവാക്കൾ പടക്കം പൊട്ടിച്ച് റോഡിലേക്ക് എറിഞ്ഞത്.

പെട്ടെന്നുണ്ടായ പടക്ക ശബ്ദത്തിൽ വഴിയാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരന്നു. ഇതിനെതിരെ യാത്രക്കാർ പ്രതികരിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.തുടർന്ന് എത്തിയ മുതിർന്ന ആളുകൾ ഇടപെട്ടാണ് പ്രശ്നം ഒതുക്കിയത്.

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. നിയമലംഘനം നടത്തിയ അകമ്പടി വാഹനമായ ഇന്നോവ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറിൽ നിന്നും വിവാഹ സംഘത്തിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി.

പൊതുസ്ഥലത്ത് പടക്കം പൊട്ടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനും എതിരെയാണ് നടപടി.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377338/kallikandi-wedding-car-firecrackers-police-custody)