---
title: "പെരിങ്ങത്തൂരിൽ പുളിമരം വീണ് വീട് തകർന്നു"
english_title: "Peringathur Tamarind Tree Falls House Damaged"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377333/peringathur-tamarind-tree-falls-house-damaged"
published_at: "2026-08-07T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75f33ab6d91_peringathur-tamarind-tree-falls.jpg"
keywords: ["Peringathur", "Tamarind Tree", "House Damage", "Tree Fall"]
---

# പെരിങ്ങത്തൂരിൽ പുളിമരം വീണ് വീട് തകർന്നു

> **Lead Summary:** പെരിങ്ങത്തൂർ: ശക്തമായ കാറ്റിൽ കൂറ്റൻ പുളിമരം വീടിന് മുകളിലേക്ക് വീണ് കാര്യമായ നാശനഷ്ടം.പെരിങ്ങത്തൂർ പാലത്തിനടുത്ത് കായപ്പനച്ചി സ്വദേശി പുത്തൻ മഠത്തിൽ ശോഭയുടെ വീടിന് മുകളിലാണ് പുളിമരം വീണത്.

## Article Content

പെരിങ്ങത്തൂർ: ശക്തമായ കാറ്റിൽ കൂറ്റൻ പുളിമരം വീടിന് മുകളിലേക്ക് വീണ് കാര്യമായ നാശനഷ്ടം.പെരിങ്ങത്തൂർ പാലത്തിനടുത്ത് കായപ്പനച്ചി സ്വദേശി പുത്തൻ മഠത്തിൽ ശോഭയുടെ വീടിന് മുകളിലാണ് പുളിമരം വീണത്.

മരം വീണതിന്റെ ആഘാതത്തിൽ വീടിന്റെ പല ഭാഗങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേൽക്കൂരയും ചുമരുകളും തകർന്ന നിലയിലാണ്.സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതാണ് ആശ്വാസം.

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളായി ശക്തമായ മഴയും കാറ്റും തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുളിമരം ചായ്ന്ന് വീടിന് മുകളിൽ വീണത്.വിവരമറിഞ്ഞ് നാട്ടുകാരും നേതാക്കളും സ്ഥലത്തെത്തി. വീടിന്റെ നാശനഷ്ടം വിലയിരുത്താൻ അധികൃതർ സ്ഥലം സന്ദർശിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377333/peringathur-tamarind-tree-falls-house-damaged)