---
title: "കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി"
english_title: "Kozhikode Holiday Schools Colleges Closed August 8 2026"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377326/kozhikode-district-holiday-schools-closed-august-8"
published_at: "2026-08-07T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a754a87f3c71_kannur-heavy-rain-orange-alert.jpg"
keywords: ["Heavy Rain", "School Holiday", "Collector Order", "Kozhikode"]
---

# കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

> **Lead Summary:** കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

## Article Content

കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

08/08/2026 ശനിയാഴ്ച ആണ് അവധി ബാധകമാകുക.മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാ നടപടിയായി അവധി പ്രഖ്യാപിച്ചത്.സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കെല്ലാം നാളെ അവധിയായിരിക്കും.

പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. അതുപോലെ നേരത്തെ നിശ്ചയിച്ച പരീക്ഷകളും ഓൺലൈൻ ക്ലാസുകളും പതിവുപോലെ തുടരും.കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.

മഴയുടെ തീവ്രത കുറയുന്നതുവരെ കൂടുതൽ നിർദേശങ്ങൾ പിന്നീട് അറിയിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377326/kozhikode-district-holiday-schools-closed-august-8)