---
title: "ബി.എസ്.സി ഹോം സയൻസിൽ ഒന്നാം റാങ്ക് ; ഖദീജക്ക് അനുമോദനമൊരുക്കി ചെറുവാഞ്ചേരി പൗരസമിതി"
english_title: "Cheruvanchery Khadeeja BSc Home Science Kannur University First Rank"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377317/cheruvanchery-khadeeja-bsc-home-science-first-rank"
published_at: "2026-08-07T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75d32320f09_cheruvanchery-khadeeja-bsc-home-science.jpg"
keywords: ["Kannur University", "First Rank", "Cheruvanchery", "Khadeeja", "Student Achievement"]
---

# ബി.എസ്.സി ഹോം സയൻസിൽ ഒന്നാം റാങ്ക് ; ഖദീജക്ക് അനുമോദനമൊരുക്കി ചെറുവാഞ്ചേരി പൗരസമിതി

> **Lead Summary:** ചെറുവാഞ്ചേരി: കണ്ണൂർ യൂനിവേഴ്സിറ്റി ബി.എസ്.സി ഹോം സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചെറുവാഞ്ചേരിക്ക് അഭിമാനമായി സി.കെ. ഖദീജ.നേട്ടം കൈവരിച്ച ഖദീജയെ ചെറുവാഞ്ചേരി പൗരസമിതി വൻ സ്വീകരണം നൽകി അനുമോദിച്ചു.

## Article Content

ചെറുവാഞ്ചേരി: കണ്ണൂർ യൂനിവേഴ്സിറ്റി ബി.എസ്.സി ഹോം സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചെറുവാഞ്ചേരിക്ക് അഭിമാനമായി സി.കെ. ഖദീജ.നേട്ടം കൈവരിച്ച ഖദീജയെ ചെറുവാഞ്ചേരി പൗരസമിതി വൻ സ്വീകരണം നൽകി അനുമോദിച്ചു.

പൗരസമിതി ചെയർമാൻ കെ.കെ. പവിത്രന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വാർഡ് മെമ്പർ സുരേഷ് കല്ലുമ്മൽ പൊന്നാടയണിയിച്ച് ഉപഹാരം നൽകി.

വാർഡ് മെമ്പർ സൗദ ഖാലിദ്, പന്ന്യോടൻ ചന്ദ്രൻ, കേണൽ സഞ്ജീവൻ, കെ.എം. ചന്ദ്രൻ, പി. സുരേന്ദ്രൻ, സുബൈർ കെ, ടി. ദാമോദരൻ, പൂർണിമ എന്നിവർ ഖദീജയെ അനുമോദിച്ച് സംസാരിച്ചു.

 നാട്ടിൽ നിന്ന് യൂനിവേഴ്സിറ്റി റാങ്ക് നേടിയ ഖദീജയുടെ നേട്ടം മുഴുവൻ നാടിനും അഭിമാനമാണെന്ന് സംസാരിച്ചവർ പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ലഭിച്ച വിജയമാണിത്. ഇനിയും ഉന്നത നിലകളിൽ എത്താൻ സാധിക്കട്ടെയെന്ന് അവർ ആശംസിച്ചു.

ചെറുവാഞ്ചേരി പൗരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ നാട്ടുകാരും കുടുംബാംഗങ്ങളും അധ്യാപകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377317/cheruvanchery-khadeeja-bsc-home-science-first-rank)