---
title: "കൊളശ്ശേരി ടോൾ പ്ലാസയിൽ ഡി.വൈ.എഫ്.ഐ നടത്തിയ  മാർച്ച് ;  പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് നേതാക്കൾ ഉൾപ്പടെ നൂറ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം  കേസ്"
english_title: "Kolassery Toll Plaza DYFI March Case Registered Against 100"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377314/kolassery-toll-plaza-dyfi-march-case-registered-100"
published_at: "2026-08-07T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75d06cb9f3e_kolassery-toll-plaza-dyfi-march-case-registered.jpg"
keywords: []
---

# കൊളശ്ശേരി ടോൾ പ്ലാസയിൽ ഡി.വൈ.എഫ്.ഐ നടത്തിയ  മാർച്ച് ;  പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് നേതാക്കൾ ഉൾപ്പടെ നൂറ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം  കേസ്

> **Lead Summary:** തലശ്ശേരി: മാഹി ബൈപാസ് കൊളശ്ശേരി ടോൾ പ്ലാസയിൽ DYFI യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് നേതാക്കൾ ഉൾപ്പടെ ഏകദേശം 100 പേർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു.ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അനുരൂപ്, സി.പി.ഒ അഖിൽ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

തലശ്ശേരി: മാഹി ബൈപാസ് കൊളശ്ശേരി ടോൾ പ്ലാസയിൽ DYFI യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് നേതാക്കൾ ഉൾപ്പടെ ഏകദേശം 100 പേർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു.ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അനുരൂപ്, സി.പി.ഒ അഖിൽ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ടോൾ പ്ലാസ പരിസരത്തേക്ക് പ്രതിഷേധ മാർച്ച് എത്തിയപ്പോൾ പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് വഴിവെച്ചതെന്ന് പൊലീസ് പറയുന്നു. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മർദിച്ച് പരിക്കേൽപ്പിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം.

DYFI നേതാക്കളായ ഷാജർ, അഫ്സൽ, അനുശ്രീ, അഖിൽ, സച്ചിൻ, സനീഷ്, ശരത്ത്, അതുൽ, ഷമീർ, നിധിൻ, അർജുൻ എന്നിവരടക്കം 100ഓളം പ്രവർത്തകരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത - BNS യിലെ 189(2), 191(2), 285, 132, 121(1), 190 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. അന്യായമായി സംഘം ചേരൽ, പൊതുജനത്തെ ഉപദ്രവിക്കൽ, പൊലീസുകാരനെ ആക്രമിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയാണ് പ്രധാന വകുപ്പുകൾ.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377314/kolassery-toll-plaza-dyfi-march-case-registered-100)