---
title: "റെഡ് അലർട്ട് ; കണ്ണൂർ ഉൾപ്പടെ നാല് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്"
english_title: "Red Alert In Kannur Kozhikode Wayanad Kasaragod Heavy Rain Warning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377240/red-alert-kannur-kozhikode-wayanad-kasaragod-heavy-rain"
published_at: "2026-08-07T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7598a6b7fc0_1001359240.jpg"
keywords: []
---

# റെഡ് അലർട്ട് ; കണ്ണൂർ ഉൾപ്പടെ നാല് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

> **Lead Summary:** തിരുവനന്തപുരം:സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യ

## Article Content

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യ

കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് എന്നീ 4 ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 20 സെന്റിമീറ്ററിന് മുകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഓറഞ്ച്, യെല്ലോ അലർട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂർ എന്നീ 6 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിച്ച് സുരക്ഷിതമായി ഇരിക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377240/red-alert-kannur-kozhikode-wayanad-kasaragod-heavy-rain)