---
title: "സഹൃദയ വിദ്യാഭ്യാസ സെമിനാറും ശ്രേഷ്ഠാദരവും ആഗസ്റ്റ് 9 ന് മാഹിയിൽ"
english_title: "Sahridaya Education Seminar And Award Ceremony To Be Held In Mahe On August 9"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377226/madayi-govt-iti-guest-instructor-painter-vacancy-interview"
published_at: "2026-08-07T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7589e07cd4d_mount-guide-international-school-panur-job.jpg"
keywords: ["Sahridaya Cultural Forum", "Education Seminar", "Award Ceremony", "T Ashok Kumar MLA", "Mahe"]
---

# സഹൃദയ വിദ്യാഭ്യാസ സെമിനാറും ശ്രേഷ്ഠാദരവും ആഗസ്റ്റ് 9 ന് മാഹിയിൽ

> **Lead Summary:** മാഹി: ന്യൂമാഹി സഹൃദയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാറും ശ്രേഷ്ഠാദരവും ആഗസ്റ്റ് 9ന് മാഹിയിൽ വെച്ച് നടക്കും.

## Article Content

മാഹി: ന്യൂമാഹി സഹൃദയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാറും ശ്രേഷ്ഠാദരവും ആഗസ്റ്റ് 9ന് മാഹിയിൽ വെച്ച് നടക്കും.

മാഹി ശ്രീനാരായണ ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 9ന് ഉച്ചയ്ക്ക് 2.30ന് ആണ് പരിപാടി. പരിപാടിയുടെ ഉദ്ഘാടനവും വായനാമത്സര വിജയികൾക്കുള്ള സമ്മാന വിതരണവും അഡ്വ. ടി.അശോക് കുമാർ എം.എൽ.എ നിർവഹിക്കും.

ചടങ്ങിൽ  പ്രമുഖരെ ആദരിക്കും. നന്മമരം സംസ്ഥാന പരിസ്ഥിതി പുരസ്കാര ജേതാവ് സി.വി.രാജൻ മാസ്റ്റർ, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാര ജേതാവ് സോമൻ മാഹി, മലയാള കഥാകൃത്ത് വി.ആർ.സുധീഷ് എന്നിവരാണ് ആദരണീയർ.

> "രക്ഷിതാക്കൾ അറിയാൻ" എന്ന വിഷയത്തിൽ വിദ്യാഭ്യാസ സെമിനാർ നടക്കും. പാലയാട് ഡയറ്റ് റിട്ട. പ്രിൻസിപ്പാൾ പി.കെ.ഗൗരി സെമിനാർ അവതരിപ്പിക്കും.

മാഹി ശ്രീനാരായണ കോളേജ് ചെയർമാൻ ഡോ.എൻ.കെ.രാമകൃഷ്ണൻ, മാഹി വിദ്യാഭ്യാസ മേലധ്യക്ഷ എം.എം.തനുജ, പള്ളൂർ എ.എൽ.പി സ്കൂൾ മാനേജിംഗ് ഡയറക്ടർ പ്രദീപ് കൂവ എന്നിവർ പ്രസംഗിക്കും.

പരിപാടിയിൽ പ്രസിഡണ്ട് പി.കെ.വി.സാലിഹ് അധ്യക്ഷത വഹിക്കും. എം.എ.കൃഷ്ണൻ, എൻ.വി.അജയകുമാർ, കെ.വി.ദിവിത എന്നിവരും സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ സി.വി.രാജൻ മാസ്റ്റർ, എം.എ.കൃഷ്ണൻ, സോമൻ മാഹി, ഷാജി കൊള്ളുമ്മൽ, സി.കെ.രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പ്രയോജനപ്രദമാകുന്ന വിധത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377226/madayi-govt-iti-guest-instructor-painter-vacancy-interview)