---
title: "പ്രായപൂർത്തിയാകാത്ത കുട്ടി ജീപ്പോടിച്ചു ; ആർ.സി ഓണറായ അമ്മക്കെതിരെ കേസെടുത്ത് കതിരൂർ പൊലീസ്"
english_title: "Minor Driving Jeep In Kannur Case Registered Against Mother Kathiroor Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377184/minor-driving-jeep-in-kannur-case-registered-against-mother-kathiroor-police"
published_at: "2026-08-07T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a756bf27650b_minor-driving-jeep-kannur-case-against.jpg"
keywords: ["Minor Driving", "Kathiroor", "Kannur Police", "No License"]
---

# പ്രായപൂർത്തിയാകാത്ത കുട്ടി ജീപ്പോടിച്ചു ; ആർ.സി ഓണറായ അമ്മക്കെതിരെ കേസെടുത്ത് കതിരൂർ പൊലീസ്

> **Lead Summary:** കതിരൂർ: പ്രായപൂർത്തിയാകാത്ത കുട്ടി ലൈസൻസില്ലാതെ ജീപ്പ് അപകടകരമായി ഓടിച്ച സംഭവത്തിൽ വാഹന ഉടമയായ അമ്മക്കെതിരെ കതിരൂർ പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം കൊട്ടിയോടിയിൽ വെച്ചാണ് കുട്ടി ജീപ്പ് ഓടിക്കുന്നത് കണ്ടെത്തിയത്. പട്രോളിംഗ് നടത്തുകയായിരുന്ന എസ്.ഐ. സുജോയാണ് വാഹനം പിടികൂടിയത്.

## Article Content

കതിരൂർ: പ്രായപൂർത്തിയാകാത്ത കുട്ടി ലൈസൻസില്ലാതെ ജീപ്പ് അപകടകരമായി ഓടിച്ച സംഭവത്തിൽ വാഹന ഉടമയായ അമ്മക്കെതിരെ കതിരൂർ പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം കൊട്ടിയോടിയിൽ വെച്ചാണ് കുട്ടി ജീപ്പ് ഓടിക്കുന്നത് കണ്ടെത്തിയത്. പട്രോളിംഗ് നടത്തുകയായിരുന്ന എസ്.ഐ. സുജോയാണ് വാഹനം പിടികൂടിയത്.

 കുട്ടി പൂക്കോട് സ്വദേശിയാണ്. ജീപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത് കുട്ടിയുടെ അമ്മയുടെ പേരിലാണ്. പ്രായപൂർത്തിയാകാത്ത ഒരാളെ വാഹനം ഏൽപ്പിച്ചതിനും ലൈസൻസില്ലാതെ ഓടിക്കാൻ അനുവദിച്ചതിനുമാണ് അമ്മക്കെതിരെ കേസെടുത്തത്.

പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377184/minor-driving-jeep-in-kannur-case-registered-against-mother-kathiroor-police)