---
title: "കണ്ണൂരിൽ ശക്തമായ മഴ; ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി"
english_title: "Heavy Rain In Kannur Orange Alert Schools Holiday Disaster Authority Warning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377154/heavy-rain-in-kannur-orange-alert-schools-holiday-disaster-authority-warning"
published_at: "2026-08-07T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a754a87f3c71_kannur-heavy-rain-orange-alert.jpg"
keywords: ["Kannur Rain", "Orange Alert", "Disaster Management", "School Holiday"]
---

# കണ്ണൂരിൽ ശക്തമായ മഴ; ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

> **Lead Summary:** കണ്ണൂർ ജില്ലയിൽ ശക്തമായ മഴതുടരുന്നു. മഴക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥ പ്രതികൂലമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

## Article Content

കണ്ണൂർ ജില്ലയിൽ ശക്തമായ മഴതുടരുന്നു. മഴക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥ പ്രതികൂലമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

നദികൾ, തോടുകൾ, കടലോര മേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണം. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കാനും ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് അവധി നൽകിയത്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിവിധ വകുപ്പുകൾ സജ്ജമായിട്ടുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടർച്ചയായി ശ്രദ്ധിക്കണമെന്നും ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും പൊതുജനങ്ങളോട് അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377154/heavy-rain-in-kannur-orange-alert-schools-holiday-disaster-authority-warning)