---
title: "പിണറായിയിലെ ബിജെപി പ്രവർത്തകൻ  രമിത്ത് വധം ; അഡ്വ.ടി. സുനിൽകുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ"
english_title: "Pinarayi Remith Murder Case Advocate T Sunil Kumar Appointed Special Prosecutor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377150/pinarayi-remith-murder-case-advocate-t-sunil-kumar-appointed-special-prosecutor"
published_at: "2026-08-07T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69a671ee133_thalassery-court-father-pay-10000-daughter.jpg"
keywords: ["Pinarayi", "Remith Murder", "BJP", "CPM", "Special Prosecutor"]
---

# പിണറായിയിലെ ബിജെപി പ്രവർത്തകൻ  രമിത്ത് വധം ; അഡ്വ.ടി. സുനിൽകുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

> **Lead Summary:** ബി.ജെ.പി. പ്രവർത്തകനായിരുന്ന പിണറായിയിലെ കെ.സി. രമിത്തിനെ സി.പി.എം.പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ ജില്ലാ കോടതി ബാറിലെ അഡ്വ.ടി. സുനിൽ കുമാറിനെ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു.

## Article Content

ബി.ജെ.പി. പ്രവർത്തകനായിരുന്ന പിണറായിയിലെ കെ.സി. രമിത്തിനെ സി.പി.എം.പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ ജില്ലാ കോടതി ബാറിലെ അഡ്വ.ടി. സുനിൽ കുമാറിനെ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു.

സി.പി.എം. പ്രവർത്തകർ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട ബസ്സ് ഡ്രൈവർ ചാവശ്ശേരിയിലെ ഉത്തമന്റെ മകനാണ് പിണറായി കാരുണ്യയിൽ കെ. സി. രമിത്തിനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

2016 ഒക്ടോബർ 12ന് രാവിലെ 10 മണിയോടെ പിണറായിയിലെ പെട്രോൾ പമ്പിനടുത്ത് വെച്ച് ബൈക്കുകളിലും മറ്റുമായി എത്തിയ സംഘമാണ് കൊല നടത്തിയത്. പിണറായി പാറപ്രത്തെ പ്രസാദത്തിൽ ആർ.കെ.ഗിരിധരൻ്റെ പരാതി പ്രകാരമാണ് പോലീസ് കേസ്.

സംഭവത്തിൻ്റെ തലേ ദിവസം വാളാങ്കിച്ചാലിലെ സി.പി.എം. നേതാവ് മോഹനനെ ബി.ജെ.പി. പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയതിനാൽ ഹർത്താൽ ആചരിച്ചിരുന്നു. പിറ്റെദിവസം രാവിലെയാണ് കൊലപാതകം നടന്നത്.

പിണറായിയിലെ ചുമട്ട് തൊഴിലാ ളിയായ പുതിയ പുരയിൽ സി.കെ.അഹദ് (32) വെണ്ടുട്ടായി യിലെ കണ്ടോത്ത് ജ്യോതിഷ് (34), കണ്ണോത്ത് പൊയിൽ കെ. നിജോയ് (38) വടക്കെയിൽ പുതിയ പുരയിൽ സി.പ്രയാഗ് (27) സൗഭാഗ്യയിൽ കെ.സായൂജ് (31) ശരണ്യനിവാസിൽ ശരത് (39)

ചിറയിൽ വി.ജിജേഷ് (39 ശാരദാസിൽ പി.എ.അഖിൽ ( 31 ) പുതിയ പുരയിൽ സി.കെ.അബ്ദുൾ റഹീം (41) മഹേഷ്, കെ.എം. ലിജിൻ, ബിജു വി.രതീഷ്, സുനിൽകുമാർ, തേജസ് തുടങ്ങിയ സി.പി.എം. പ്രവർത്തകരാണ് കേസിലെ പ്രതികൾ.

മറെറാരു ബി.ജെ.പി. പ്രവർത്തകനെ വീട്ടിൽ പോയി അക്രമിക്കാൻ പദ്ധതി ഇട്ടതായും അത് നടക്കാതെ വന്നപ്പോഴാണത്രെ രമിത്തിനെ തേടിയെത്തി യതെന്നുമാണ് പോലീസിന് ലഭിച്ച വിവരങ്ങൾ.

ഏ.സി.പി.മാരായ പ്രദീപൻ കണ്ണിപ്പൊയിൽ, കെ.വി. വേണുഗോപാൽ, കെ.ഇ. പ്രേമചന്ദ്രൻ, നളിനാക്ഷൻ, സന്തോഷ് കുമാർ, പി.കെ.രവീന്ദ്രൻ വി.രാഘവേന്ദ്രൻ പി.ഉനൈസ്, സി.നജീബ്, ടി.ധനേഷ്, മഹിജൻ, പ്രശാന്ത്, പ്രമോദൻ, ജ്യോതിഷൻ, സൈൻ്റിഫിക് അനു ചന്ദ്ര, ഫോറൻസിക് ഡോ.കൃഷ്ണ കുമാർ, ഡോ.എം.സി. ജാബിർ, വി ല്ലേജ് ഓഫീസർ രാധാകൃഷ്ണ‌ൻ, ശ്രീജ കെ.വി.സത്യമൂർത്തി, സോണിയ, രാഗിണി, ഇന്ദിര, രാജീവ് സി.അഭി ലാഷ് ഇ. വി. റിനിൽ സി.ഷമിൽ,

എൻ.പി.സുരേന്ദ്രൻ, നിഷ കെ, രമിത്തിൻ്റെ അമ്മ നാരായണി തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് സി.ആർ. ഡെന്നി യുടെ മുമ്പാകെയാണ് കേസ് പരിഗണിച്ചു വരുന്നത്.

നേരത്തെ വിചാരണ ആരംഭിക്കാനിരുന്ന കേസിൽ സാക്ഷികൾ ഹാജരാവാത്തതിനാൽ മാറ്റി വെക്കുകയായിരുന്നു. തുടർന്നാണ് സെഷൽപ്രോസിക്യൂട്ടറെ നിയമിച്ചത്. കേസ് ഈമാസം 20ന് പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377150/pinarayi-remith-murder-case-advocate-t-sunil-kumar-appointed-special-prosecutor)