---
title: "കതിരൂരിൽ പട്ടാപ്പകൽ  വീട്ടമ്മയുടെ മാല കവർച്ച ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി"
english_title: "Chain Snatching In Kathiroor Youth Arrested By Locals Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377126/chain-snatching-in-kathiroor-youth-arrested-by-locals-kannur"
published_at: "2026-08-06T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74b53366bae_kathiroor-chain-snatch-youth-caught.jpg"
keywords: []
---

# കതിരൂരിൽ പട്ടാപ്പകൽ  വീട്ടമ്മയുടെ മാല കവർച്ച ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി

> **Lead Summary:** കതിരൂർ: പട്ടാപ്പകൽ വീട്ടിലെത്തി വീട്ടമ്മയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ച യുവാവിനെ നാട്ടുകാർ പിടികൂടി.ഇന്ന് രാവിലെയാണ് സംഭവം. കതിരൂർ അഞ്ചാം മൈൽ എ.ആർ.സി റോഡിലെ ശ്രീശൈലം വീട്ടിലെ മനോജ് ബാബുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

## Article Content

കതിരൂർ: പട്ടാപ്പകൽ വീട്ടിലെത്തി വീട്ടമ്മയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ച യുവാവിനെ നാട്ടുകാർ പിടികൂടി.ഇന്ന് രാവിലെയാണ് സംഭവം. കതിരൂർ അഞ്ചാം മൈൽ എ.ആർ.സി റോഡിലെ ശ്രീശൈലം വീട്ടിലെ മനോജ് ബാബുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

വീട്ടിൽ എത്തിയ യുവാവ് വീട്ടമ്മയോട് കുടിവെള്ളം ചോദിച്ചു. സംസാരിക്കുന്നതിനിടെ മനോജ് ബാബുവിന്റെ ഭാര്യ സുമയുടെ കഴുത്തിലണിഞ്ഞിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് ഇയാൾ ഓടുകയായിരുന്നു.

പെട്ടെന്നുണ്ടായ ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികളും നാട്ടുകാരും ചേർന്ന് തരുവണ തെരുവിൽ വെച്ച് ഇയാളെ പിടികൂടി.

പിടികൂടിയത് കതിരൂർ പുല്യോട് സ്വദേശിയെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വിവരമറിഞ്ഞെത്തിയ കതിരൂർ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയും കവർന്ന മാല കണ്ടെടുക്കുകയും ചെയ്തു.

അതിക്രമിച്ചുകയറി കവർച്ച നടത്തിയതിനും മോഷണത്തിനും യുവാവിനെതിരെ പോലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377126/chain-snatching-in-kathiroor-youth-arrested-by-locals-kannur)