---
title: "സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകൻ അലി മൊഗ്രാൽ അന്തരിച്ചു"
english_title: "Siraj Daily Thaliparamba Correspondent Ali Mogral Passes Away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377045/siraj-daily-thaliparamba-correspondent-ali-mogral-passes-away"
published_at: "2026-08-06T15:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74591304005_6a744c0f68d15_1000760466.jpg"
keywords: ["Ali Mogral", "Siraj Daily", "Thaliparamba", "Obituary"]
---

# സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകൻ അലി മൊഗ്രാൽ അന്തരിച്ചു

> **Lead Summary:** തളിപ്പറമ്പ്: സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ അലി മൊഗ്രാൽ അന്തരിച്ചു.

## Article Content

തളിപ്പറമ്പ്: സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ അലി മൊഗ്രാൽ അന്തരിച്ചു.

തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമ രംഗത്തും സാമൂഹിക-മത രംഗത്തും സജീവ സാന്നിധ്യമായിരുന്നു.

കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായും അലി മൊഗ്രാൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭൗതികശരീരം വ്യാഴാഴ്ച്ച മൂന്ന് മണിയോടെ നാടുകാണിയിലുള്ള വസതിയിൽ എത്തിക്കു൦ . ഖബറടക്കം സന്ധ്യക്ക് 7 മണിക്ക്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377045/siraj-daily-thaliparamba-correspondent-ali-mogral-passes-away)