---
title: "പയ്യന്നൂരിൽ സ്ഥാനാർഥിയെ മാറ്റാതിരുന്നത് ആരോപണങ്ങൾക്ക് പുകമറയാകുമെന്ന ഭയത്താൽ: കെ.കെ. രാഗേഷ്"
english_title: "The reason for not changing the candidate in Payyannur was fear of creating a smokescreen for the allegations: K.K. Ragesh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377040/the-reason-for-not-changing-the-candidate-in-payyannur-was-fear-of-creating-a-smokescreen-for-the-allegations-kk-ragesh"
published_at: "2026-08-06T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a745659ee16f_Untitled-10_copy.jpg"
keywords: []
---

# പയ്യന്നൂരിൽ സ്ഥാനാർഥിയെ മാറ്റാതിരുന്നത് ആരോപണങ്ങൾക്ക് പുകമറയാകുമെന്ന ഭയത്താൽ: കെ.കെ. രാഗേഷ്

> **Lead Summary:** പയ്യന്നൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ വെളിപ്പെടുത്തലുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.

## Article Content

പയ്യന്നൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ വെളിപ്പെടുത്തലുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.

സ്ഥാനാർഥിയെ മാറ്റാതിരുന്നത് വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ശരിയാണെന്ന് വ്യാഖ്യാനിക്കപ്പെടാതിരിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. മധുസൂദനെ മാറ്റിയാൽ ആരോപണങ്ങൾ ശരിയാണെന്ന് പ്രചരിപ്പിക്കുമായിരുന്നു. ആ പുകമറ നിലനിൽക്കുന്നതിനാലാണ് സ്ഥാനാർഥിയെ മാറ്റാതിരുന്നതെന്നും രാഗേഷ് വിശദീകരിച്ചു.പയ്യന്നൂർ ഡിവൈഎസ്പി ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ചിനിടെയാണ് അദ്ദേഹം പ്രതികരിച്ചത്.

> പയ്യന്നൂരിൽ ഉണ്ടായ അക്രമ സംഭവങ്ങളിലെ യഥാർത്ഥ പ്രതികളെ ഉടൻ പിടികൂടണമെന്ന് രാഗേഷ് ആവശ്യപ്പെട്ടു. "കള്ളൻ കപ്പലിലാണ്. ഷെഡ് മാത്രമല്ല അതിനടിയിലുള്ളതും മാന്തി എടുക്കാൻ ശേഷിയുണ്ട്" എന്നും അദ്ദേഹം വെല്ലുവിളിച്ചു.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്നതുകൊണ്ട് പയ്യന്നൂരിലെ പാർട്ടി തീർന്നു പോയെന്ന് ആരും കരുതേണ്ടതില്ലെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.

പോലീസ് കഴിവുകെട്ട സംവിധാനമാണെന്നും നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും സിപിഐഎം ഏരിയാ സെക്രട്ടറി പി. സന്തോഷ്കുമാർ മുന്നറിയിപ്പ് നൽകി.

എന്നാൽ തിരഞ്ഞെടുപ്പ് സമയത്തെ അക്രമക്കേസുകളിൽ രണ്ട് കേസുകളിലും സിപിഎം പ്രവർത്തകരാണ് പ്രതികളെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ തിരിച്ചടിച്ചു. കൂടുതൽ അക്രമത്തിന് കോപ്പുകൂട്ടുകയാണ് ജില്ലാ സെക്രട്ടറി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377040/the-reason-for-not-changing-the-candidate-in-payyannur-was-fear-of-creating-a-smokescreen-for-the-allegations-kk-ragesh)