---
title: "മമ്പറം മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ അജ്ഞാതൻ മുങ്ങി മരിച്ചു"
english_title: "Kannur Kelalur Mahavishnu Temple Pond Man Drowns Body Recovered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376988/kannur-kelalur-mahavishnu-temple-pond-man-drowns-body-recovered"
published_at: "2026-08-06T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a742f439407b_kelalur-mahavishnu-temple-pond-drowning-death.jpg"
keywords: []
---

# മമ്പറം മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ അജ്ഞാതൻ മുങ്ങി മരിച്ചു

> **Lead Summary:** കണ്ണൂർ: കേളാലൂർ മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു. ഇന്ന് ക്ഷേത്ര കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയ ആളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

## Article Content

കണ്ണൂർ: കേളാലൂർ മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു. ഇന്ന് ക്ഷേത്ര കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയ ആളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് പറഞ്ഞു.സംഭവത്തിൽ കണ്ണൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376988/kannur-kelalur-mahavishnu-temple-pond-man-drowns-body-recovered)