---
title: "പള്ളൂരിൽ ഭീതി പരത്തി തെരുവുനായക്കൂട്ടം ; മൂന്നോളം സ്കൂട്ടറുകളുടെ സീറ്റുകൾ നശിപ്പിച്ചു"
english_title: "Pallur Street Dog Menace Scooter Seats Damaged "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376962/pallur-street-dog-menace-scooter-seats-damaged"
published_at: "2026-08-06T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a742030cf6ca_pallur-street-dog-menace-scooter-seats.jpg"
keywords: []
---

# പള്ളൂരിൽ ഭീതി പരത്തി തെരുവുനായക്കൂട്ടം ; മൂന്നോളം സ്കൂട്ടറുകളുടെ സീറ്റുകൾ നശിപ്പിച്ചു

> **Lead Summary:** പള്ളൂർ: ഈസ്റ്റ് പള്ളൂർ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. നാട്ടുകാർ ഭീതിയിലാണ്.കഴിഞ്ഞ ദിവസം രാത്രി ഈസ്റ്റ് പള്ളൂർ ബർക്കത്ത് മഹലിന് മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്നോളം സ്കൂട്ടറുകളുടെ സീറ്റുകൾ തെരുവുനായ്ക്കൾ കടിച്ചു കീറി നശിപ്പിച്ചു. സമീപത്തെ വീട്ടിൽ നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറിന്റെ സീറ്റും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

## Article Content

പള്ളൂർ: ഈസ്റ്റ് പള്ളൂർ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. നാട്ടുകാർ ഭീതിയിലാണ്.കഴിഞ്ഞ ദിവസം രാത്രി ഈസ്റ്റ് പള്ളൂർ ബർക്കത്ത് മഹലിന് മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്നോളം സ്കൂട്ടറുകളുടെ സീറ്റുകൾ തെരുവുനായ്ക്കൾ കടിച്ചു കീറി നശിപ്പിച്ചു. സമീപത്തെ വീട്ടിൽ നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറിന്റെ സീറ്റും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

നാശനഷ്ടം ഇതുമാത്രമല്ല. കഴിഞ്ഞ ദിവസം സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഒരു കുട്ടിയുടെ പിറകെ തെരുവുനായ ഓടിയ സംഭവുമുണ്ടായി. കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തി നായയെ ഓടിക്കുകയായിരുന്നു. അൽപ്പം വൈകിയിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ദിവസേന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പ്രദേശത്ത് ആവർത്തിക്കുകയാണ്. കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും പുറത്തിറങ്ങാൻ പോലും ഭയമാണെന്നാണ് നാട്ടുകാരുടെ പരാതി.

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ഉടൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376962/pallur-street-dog-menace-scooter-seats-damaged)