---
title: "ചൊക്ലി കോടിയേരി ബാലകൃഷ്ണൻ  ഗവൺമെന്റ് കോളേജ് കോമ്പൗണ്ടിലെ മണ്ണിടിച്ചിലിൽ ആശങ്ക വേണ്ടെന്ന് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്."
english_title: "Chokli College Landslide No Danger Says Panchayat President Anoop"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376946/chokli-college-landslide-no-danger-says-panchayat-president-anoop"
published_at: "2026-08-06T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7412e5a6e03_chokli-college-landslide-no-danger.jpg"
keywords: ["Chokli", "College", "Landslide", "Government College"]
---

# ചൊക്ലി കോടിയേരി ബാലകൃഷ്ണൻ  ഗവൺമെന്റ് കോളേജ് കോമ്പൗണ്ടിലെ മണ്ണിടിച്ചിലിൽ ആശങ്ക വേണ്ടെന്ന് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്.

> **Lead Summary:** ചൊക്ലി: ചൊക്ലി കോടിയേരി ബാലകൃഷ്ണൻ ഗവൺമെന്റ് കോളേജ് കോമ്പൗണ്ടിലെ മണ്ണിടിച്ചിലിൽ ആശങ്ക വേണ്ടെന്ന് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്.

## Article Content

ചൊക്ലി: ചൊക്ലി കോടിയേരി ബാലകൃഷ്ണൻ ഗവൺമെന്റ് കോളേജ് കോമ്പൗണ്ടിലെ മണ്ണിടിച്ചിലിൽ ആശങ്ക വേണ്ടെന്ന് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്.

കഴിഞ്ഞ ദിവസമാണ് കനത്ത മഴയിൽ ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജ് കോമ്പൗണ്ടിൽ മണ്ണിടിച്ചിലുണ്ടായത്.

നിലവിൽ കോളേജ് നിലനിൽക്കുന്ന സ്ഥലത്തിനു സമീപത്തായി കോളേജ് ലേഡീസ് ഹോസ്റ്റൽ കെട്ടിടവും ഉണ്ട് , ഹോസ്റ്റൽ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പോവുന്ന വഴിൽ മൺകൂന ഇടിഞ്ഞ് വീണ് വഴി തടസ്സപ്പെട്ടിരുന്നു , ഇതേ തുടർന്ന് കോളേജ് അധികൃതർ കലക്ടർക്ക് പരാതി നൽകിയിരുന്നു'

തുടർന്ന് തഹസിൽദാരും , വില്ലേജ് ഓഫീസറും സ്ഥലം സന്ദർശിച്ച് ആവശ്യമായ പരിശോധനയും, തുടർനിർദേശവും നൽകിയിരുന്നു കോളേജ് സ്ഥിതി ചെയ്യുന്നതിന് സമീപത്തായി വലിയ മൺകൂന നിലവിൽ ഉണ്ട് , മൺകൂനകൾ കോളേജ് കെട്ടിടത്തിനു ഭീഷണി ആണ് ,മൺകൂനകൾ തട്ട്കളാക്കി മാറ്റി ആശങ്ക പരിഹരിക്കണമെന്നും, ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രസിഡന്റ് എൻ. അനൂപ് ആവശ്യപ്പെട്ടു

നിലവിൽ കോളേജിന് സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭീഷണിയായി മണ്ണിടിച്ചൽ ഉണ്ടായില്ലെന്നും,മൺകൂന ഇടിഞ്ഞ് തടസ്സപ്പെട്ട വഴി പുനസ്ഥാപിക്കുകയും ചെയ്യ്തിട്ടുണ്ട്പ്രസിഡന്റ് എൻ. അനൂപ്, വൈസ്: പ്രസി: സപ്ന കെ.എം, മെമ്പർമാരായ വിനി.കെ, ഷിജിൽ എം.സി എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376946/chokli-college-landslide-no-danger-says-panchayat-president-anoop)