---
title: "സ്വന്തമായി 'റോഡുള്ള എസ്.ഐ' ഇന്ന് കണ്ണൂർ എ.സി.പി ; പാനൂരുകാർക്കും മറക്കാനാവില്ല, എംപി ആസാദിനെ"
english_title: "MP Azad Takes Charge As Kannur Assistant Police Commissioner"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376904/mp-azad-takes-charge-as-kannur-assistant-police-commissioner"
published_at: "2026-08-05T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a736c2402d34_mp-azad-kannur-assistant-police.jpg"
keywords: []
---

# സ്വന്തമായി 'റോഡുള്ള എസ്.ഐ' ഇന്ന് കണ്ണൂർ എ.സി.പി ; പാനൂരുകാർക്കും മറക്കാനാവില്ല, എംപി ആസാദിനെ

> **Lead Summary:** കണ്ണൂർ: കണ്ണൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണറായി എം.പി. ആസാദ് ചുമതലയേറ്റു. നേരത്തെ ട്രാഫിക് എസ്ഐയായി ജോലിചെയ്ത സ്ഥലത്താണ് ഇപ്പോൾ എസിപിയായി പ്രവർത്തിക്കുന്നതെ ന്ന പ്രത്യേകതയുമുണ്ട്. പ്രമാദമായ നിരവധി കേസുകൾ തെളിയിക്കുകയും വിവിധ സ്പെഷൽ സ്‌ക്വാഡുകളിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

കണ്ണൂർ: കണ്ണൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണറായി എം.പി. ആസാദ് ചുമതലയേറ്റു. നേരത്തെ ട്രാഫിക് എസ്ഐയായി ജോലിചെയ്ത സ്ഥലത്താണ് ഇപ്പോൾ എസിപിയായി പ്രവർത്തിക്കുന്നതെ ന്ന പ്രത്യേകതയുമുണ്ട്. പ്രമാദമായ നിരവധി കേസുകൾ തെളിയിക്കുകയും വിവിധ സ്പെഷൽ സ്‌ക്വാഡുകളിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കുടിയാന്മല എസ്‌ഐയായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കുടിയാന്മലയിൽ നിന്ന് സ്ഥലംമാറ്റം ഉണ്ടായപ്പോൾ പ്രദേശവാസികൾ ഒരു റോഡിന് 'ആസാദ് റോഡ്' എന്ന് നാമകരണം ചെയ്താണ് ആദരവ് പ്രകടിപ്പിച്ചത്. മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും താവളമായിരുന്ന റോഡിലൂടെ സാധാരണക്കാർക്ക് ഭയമില്ലാതെ യാത്രചെയ്യാൻ സാധിക്കാത്ത സാഹചര്യമായിരു ന്നു.

ആസാദ് എസ്ഐയായി എത്തിയശേഷം ഇവർക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച് പാതിരാത്രിപോലും ആളുകൾക്ക് നിർഭയമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കി. ഇതായിരുന്നു നാട്ടുകാരുടെ ആദരവിന് പിന്നിൽ.

2006 ൽ കണ്ണൂർ ട്രാഫിക് എസ്ഐയായി പ്രവർത്തിക്കുമ്പോൾ അന്നത്തെ സി.ഐ പി.പി. സദാനന്ദൻ്റെ നേതൃത്വത്തിലുള്ള ഇൻഡിക്ക കാർ സീരിയൽ മോഷണ കേസിലെ പ്രതികളെ അറസ്റ്റുചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ചു. കണ്ണൂർ

ടൗൺ സ്റ്റേഷനിൽ എസ്‌ഐയായും സഐയായും പ്രവർത്തിച്ചിട്ടുണ്ട്. കാസർഗോഡ്, ബേക്കൽ, കാഞ്ഞങ്ങാട്, പയ്യന്നൂർ, തളിപ്പറമ്പ്, തലശേരി, വടകര, പയ്യോളി, കൂത്തുപറമ്പ്, ചക്കരക്കൽ, പാനൂർ, വയനാട്, മേപ്പാടി എന്നീ സ്റ്റേഷനുകളിലും ജോലിചെയ്‌തു.

മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ കേരള സന്ദർശനത്തിലും ഫുട്ബോൾ ഇതിഹാസം മറഡോണ കണ്ണൂരിൽ വന്നപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു. പ്രമാദമായ വിഷ്‌ണുപ്രിയ കേസ്, കാഞ്ഞങ്ങാട്ടെ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് എന്നിവ തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പാനൂരിലെ വിഷ്ണു പ്രിയ കൊലക്കേസ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയതും അന്ന് സി.ഐയായിരുന്ന ആസാദിന്റെ നേതൃത്വത്തിലായിരുന്നു.

മികച്ച പോലീസ് ഓഫീസർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരം, മുഖ്യമന്ത്രിയുടെ അവാർഡ്, രണ്ടുതവണ ഡിജിപിയുടെ ബാഡ്‌ജ് ഓഫ് ഓണർ, ഡിജിപിയുടെ കമൻഡേഷൻ പുരസ്ക‌ാരം എന്നിവയ്ക്ക് അർഹനായിട്ടുണ്ട്. കോഴിക്കോട്ജില്ലയിലെ വാണിമേ ൽ സ്വദേശിയാണ്. ഭാര്യ: ജസ്ല‌. മക്കൾ: ഇസ എം. ആസാദ് (എംബിബിഎസ് വി ദ്യാർഥി), മുഹമ്മദ് എം. ആസാദ് (പ്ലസ്‌ടു വിദ്യാർഥി).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376904/mp-azad-takes-charge-as-kannur-assistant-police-commissioner)