---
title: "ചെറുതുരുത്തിയിൽ നൃത്ത അധ്യാപിക കൊല്ലപ്പെട്ടു; സുഹൃത്ത് പൊലീസിന് മുന്നിൽ കീഴടങ്ങി"
english_title: "Cheruthuruthy Dance Teacher Murder Accused Surrenders To Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376876/cheruthuruthy-dance-teacher-murder-accused-surrenders-to-police"
published_at: "2026-08-05T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73312e6ea40_cheruthuruthy-dance-teacher-murder-accused.jpg"
keywords: []
---

# ചെറുതുരുത്തിയിൽ നൃത്ത അധ്യാപിക കൊല്ലപ്പെട്ടു; സുഹൃത്ത് പൊലീസിന് മുന്നിൽ കീഴടങ്ങി

> **Lead Summary:** ചെറുതുരുത്തിയിൽ നൃത്ത അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങി. 6 വർഷമായി ഇരുവരും പരിചയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.മലപ്പുറം വേങ്ങര ചേറൂർ സ്വദേശി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. തേഞ്ഞിപ്പലം സ്വദേശി വിജീഷ് ആണ് കീഴടങ്ങിയത്.

## Article Content

ചെറുതുരുത്തിയിൽ നൃത്ത അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങി. 6 വർഷമായി ഇരുവരും പരിചയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.മലപ്പുറം വേങ്ങര ചേറൂർ സ്വദേശി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. തേഞ്ഞിപ്പലം സ്വദേശി വിജീഷ് ആണ് കീഴടങ്ങിയത്.

> ബുധനാഴ്ച രാവിലെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തിയ വിജീഷാണ് "ഞാൻ ഒരാളെ കൊന്നു" എന്ന് പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപത്തെ ഹന്ന റസിഡൻസിയിലെ ഒരു മുറിയിൽ ധനലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തി.

കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇരുവരും ചെറുതുരുത്തിയിൽ എത്തി മുറിയെടുത്തത്. വിവാഹം ചെയ്യണമെന്ന് ധനലക്ഷ്മി നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് വിജീഷ് പൊലീസിന് മൊഴി നൽകി.ചൊവ്വാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്.

സംഭവത്തിൽ ചെറുതുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ഇരുവരുടെയും മൊബൈൽ ഫോൺ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. വിജീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ധനലക്ഷ്മി ചെറുതുരുത്തി, ഷൊർണൂർ മേഖലകളിൽ നൃത്ത അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ഞെട്ടലിലാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376876/cheruthuruthy-dance-teacher-murder-accused-surrenders-to-police)