---
title: "25 വയസിനിടെ 4 പോക്സോ കേസിൽ  പ്രതി ; 14കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി കണ്ണൂരിലെ  ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ"
english_title: "Kasaragod POCSO Case 25 Year Old Woman Sneha Merlin Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376812/kasaragod-pocso-case-25-year-old-woman-sneha-merlin-arrested"
published_at: "2026-08-05T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72fec6796d4_kasaragod-pocso-case-sneha-merlin.jpg"
keywords: []
---

# 25 വയസിനിടെ 4 പോക്സോ കേസിൽ  പ്രതി ; 14കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി കണ്ണൂരിലെ  ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ

> **Lead Summary:** കാസർകോട്: 14കാരിയെ പലതവണ പീഡിപ്പിച്ച കേസിൽ പ്രതിയായ 25കാരി സ്നേഹ മെർലിൻ അറസ്റ്റിൽ. തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയെ കണ്ണൂർ മയ്യിലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് മേൽപ്പറമ്പ് പൊലീസ് പിടികൂടിയത്.

## Article Content

കാസർകോട്: 14കാരിയെ പലതവണ പീഡിപ്പിച്ച കേസിൽ പ്രതിയായ 25കാരി സ്നേഹ മെർലിൻ അറസ്റ്റിൽ. തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയെ കണ്ണൂർ മയ്യിലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് മേൽപ്പറമ്പ് പൊലീസ് പിടികൂടിയത്.

ഇരുപത്തിയഞ്ചുകാരിക്കെതിരെ ഇത് നാലാമത്തെ പോക്സോ കേസാണ്. ഇതിന് മുമ്പ് മൂന്ന് കേസുകളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു.

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് സ്നേഹ. ഏകദേശം ഒരു വർഷത്തോളം സ്നേഹ പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നു. അമ്മ വീട്ടിലുള്ള സമയത്തും സംഭവങ്ങൾ നടന്നതായി പെൺകുട്ടി മൊഴി നൽകി.

ഇന്നലെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വെച്ച് ഉപദ്രവിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തത്. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതിന് ശേഷമാണ് വിവരം പുറത്തറിയുന്നത്.

സ്നേഹയും ലഹരി വിൽപ്പന കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും കണ്ണൂരിലെ ജയിലിൽ വെച്ചാണ് പരിചയപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

2025 മാർച്ച് 14നാണ് സ്നേഹ അവസാനമായി അറസ്റ്റിലായത്. അന്ന് 12 വയസുകാരിയെ ഉപദ്രവിച്ച കേസിലായിരുന്നു അറസ്റ്റ്. സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ വിവരം അറിയിക്കുകയും ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിൽ വിവരം പുറത്തുവരികയുമായിരുന്നു.

ആവർത്തിച്ച് കേസുകളിൽ പ്രതിയായിട്ടും ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റം ചെയ്തതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376812/kasaragod-pocso-case-25-year-old-woman-sneha-merlin-arrested)