---
title: "ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ; കൂത്ത്പറമ്പിൽ പതാക ജാഥയ്ക്ക് സംഘാടക സമിതി രൂപീകരിച്ചു"
english_title: "DYFI State Conference Flag Jatha Organizing Committee Koothuparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376780/dyfi-state-conference-flag-jatha-organizing-committee-koothuparamba"
published_at: "2026-08-05T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72ea0804bf4_dyfi-state-conference-flag-jatha.jpg"
keywords: ["DYFI", "Koothuparamba", "State Conference", "Flag Jatha", "EP Jayarajan"]
---

# ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ; കൂത്ത്പറമ്പിൽ പതാക ജാഥയ്ക്ക് സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** കൂത്തുപറമ്പ്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലേക്കുള്ള പതാക ജാഥയുടെ സംഘാടക സമിതി കൂത്തുപറമ്പിൽ രൂപീകരിച്ചു.. പി. ബാലൻ സ്‌മാരക ഹാളിൽ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ. അനുശ്രീ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം

## Article Content

കൂത്തുപറമ്പ്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലേക്കുള്ള പതാക ജാഥയുടെ സംഘാടക സമിതി കൂത്തുപറമ്പിൽ രൂപീകരിച്ചു.. പി. ബാലൻ സ്‌മാരക ഹാളിൽ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ. അനുശ്രീ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം

എം.വിജിൻ എംഎൽഎ, ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌സൽ, സംസ്ഥാന കമ്മിറ്റി അംഗം പി.എം. അഖിൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.ശ്രീജിത്ത്, ടി.മിഥുൻ, സി.പി. അജേഷ്, കെ. ധനഞ്ജയൻ, എം. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

16ന് വൈകിട്ട് 3.30ന് കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ വച്ച് ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡൻ്റ് ഇ.പി. ജയരാജൻ പതാക ജാഥ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥന പ്രസിഡൻ്റ് വി. വസീഫ്,കേന്ദ്ര എക്സിക്യൂട്ടീവംഗം ജെയ്ക് സി.തോമസ് എന്നിവർ പ്രസംഗിക്കും. ഡിവൈ എഫ്ഐ സംസ്ഥാന സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺബാബു ജാഥാ ലീഡറും കേന്ദ്ര കമ്മിറ്റി അംഗം എൻ. വിജിൻ എംഎൽഎ ജാഥാ മാനേജറുമായാണ് പതാകജാഥ. ഭാര വാഹികൾ: എം. സുകുമാരൻ (ചെയ), ഷാജി കരിപ്പായി, വി. ഷിജിത്ത്, അഡ്വ. പത്മജാ പത്മനാഭൻ (വൈസ് ചെയ), ടി. മിഥുൻ(കൺ), സി.പി. അജേഷ്, രമ്യ പ്രിയ, മുഹമ്മദ് ഫായിസ് അരുൾ (ജോ. കൺ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376780/dyfi-state-conference-flag-jatha-organizing-committee-koothuparamba)