---
title: "കണ്ണൂർ സിറ്റിയിലെ യൂത്ത് ലീഗ് പ്രവർത്തകൻ റൗഫ് കൊലപാതക കേസിൽ സാക്ഷികൾ കൂട്ടത്തോടെ മൊഴിമാറ്റി"
english_title: "Kannur City Rauf Murder Case Witnesses Turn Hostile Court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376772/kannur-city-rauf-murder-case-witnesses-turn-hostile-court"
published_at: "2026-08-05T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69a671ee133_thalassery-court-father-pay-10000-daughter.jpg"
keywords: ["Kannur", "Rauf Murder", "Youth League", "Court", "Witnesses", "SDPI"]
---

# കണ്ണൂർ സിറ്റിയിലെ യൂത്ത് ലീഗ് പ്രവർത്തകൻ റൗഫ് കൊലപാതക കേസിൽ സാക്ഷികൾ കൂട്ടത്തോടെ മൊഴിമാറ്റി

> **Lead Summary:** കണ്ണൂർ:യൂത്ത് ലീഗ് പ്രവർത്തകൻ കണ്ണൂർ സിറ്റിയിലെ റൌഫ് കൊലപാതകക്കേ സിൽ സാക്ഷികൾ കൂട്ടത്തോടെ മൊഴിമാറ്റിയത് വിചാരണ കോടതിയിൽ വേറിട്ട അനുഭവമായി. സുഹൃത്തിൻ്റെ കുടെ ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന അറക്കൽ ആദി കടലായിയിലെ ഹമീദിൻ്റെ മകൻ എ. റൗഫിനെ കുത്തി കൊലപ്പെടുത്തിയ കേസ് വിചാരണയിലാണ് അസാധാരണ സംഭവം.

## Article Content

കണ്ണൂർ:യൂത്ത് ലീഗ് പ്രവർത്തകൻ കണ്ണൂർ സിറ്റിയിലെ റൌഫ് കൊലപാതകക്കേ സിൽ സാക്ഷികൾ കൂട്ടത്തോടെ മൊഴിമാറ്റിയത് വിചാരണ കോടതിയിൽ വേറിട്ട അനുഭവമായി. സുഹൃത്തിൻ്റെ കുടെ ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന അറക്കൽ ആദി കടലായിയിലെ ഹമീദിൻ്റെ മകൻ എ. റൗഫിനെ കുത്തി കൊലപ്പെടുത്തിയ കേസ് വിചാരണയിലാണ് അസാധാരണ സംഭവം.

കഴിഞ്ഞ ദിവസം വിസ്‌തരിച്ച് മുഖ്യ സാക്ഷി ഫർഹാൻ ഉൾപ്പെടെ വിസ്‌തരിച്ച എല്ലാ സാക്ഷികളും പോലീസിന് നേരത്തെ നൽകി മൊഴിക്ക് വിരുദ്ധമായാണ് കോടതിയിൽ പറഞ്ഞത്.

തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് റൂബി.കെ.ജോസ് മുമ്പാകെയാണ് വിചാരണ നടക്കുന്നത്. എസ്.ഡി.പി.ഐക്കാരായ തയ്യിൽ കുറുവയിലെ സഫിയ ത്ത് മൻസിലിൽ വി.ഹസ്രത്ത് നിസ്സാമുദ്ദീൻ ( 32 ) കാസർഗോഡ് പടന്ന സ്വദേശിയും സം ഭവ സമയം സിറ്റിയിൽ ഓലാക്കര പള്ളിക്കടുത്ത് താമസിക്കുന്ന അമീസ്, ബൈത്തു റഹ്മ യിൽ ചിറ്റാലിക്കൽ മുഹമ്മദ്‌ഫൈസൽ ( 26 )താഴെ ചൊവ്വ സ്‌പിന്നിംഗ് മില്ലി നടുത്തുള്ള റഷ മഹലിൽ കെ. ജാസിർ (26 )താഴെ ചൊവ്വ പുതിയ പുരയിൽ പി.പി.മുസഫീർ ( 44) തയ്യിൽ ഹസ്സൻ കുട്ടി സഫിയത്ത് മൻസി ലിൽ ജംഷീർ ( 38 ) താവക്കര ഷബനാസിൽ മു ഹമ്മദ് സഫ്രാസ് എ.സി.( 32 )കടലായി കുറുവയിലെ രജന്ത് കോർട്ടേഴ്‌സിൽ മുഹമ്മദ് ആസിഫ് (34) എന്നിവരാണ് കുറ്റാരോപിതർ.

2019 ജൂലായ് 29ന് രാത്രി ഒമ്പത് മണിയോടെ ആദികടലായി കട്ടപ്പാറ എന്ന സ്ഥലത്ത് വച്ചാണ് കൊലപാതകം നടന്നത്. പ്രോസിക്യൂ ഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.രൂപേഷ് ആണ് വാദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376772/kannur-city-rauf-murder-case-witnesses-turn-hostile-court)