---
title: "പെരിങ്ങത്തൂർ എലിത്തോടിൽ കരയിടിച്ചിൽ ഭീഷണി ; പി.കെ. പ്രവീൺ എം.എൽ.എ സന്ദർശിച്ചു"
english_title: "Peringathur Elithodu Bank Erosion PK Praveen MLA Visit"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376762/peringathur-elithodu-bank-erosion-pk-praveen-mla-visit"
published_at: "2026-08-05T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72de4242ba4_peringathur-elithodu-bank-erosion.jpg"
keywords: ["Perungathur", "Elithodu", "PK Praveen MLA", "Rain Damage"]
---

# പെരിങ്ങത്തൂർ എലിത്തോടിൽ കരയിടിച്ചിൽ ഭീഷണി ; പി.കെ. പ്രവീൺ എം.എൽ.എ സന്ദർശിച്ചു

> **Lead Summary:** പെരിങ്ങത്തൂർ: കനത്ത മഴയിൽ എലിത്തോടിൽ കരയിടിച്ചിൽ രൂക്ഷമായി. ലീലയുടെ വീട് ഉൾപ്പെടെ രണ്ട് കുടുംബങ്ങൾക്ക് ഭീഷണിയായ സാഹചര്യത്തിൽ പി.കെ. പ്രവീൺ എം.എൽ.എ സ്ഥലം സന്ദർശിച്ചു.

## Article Content

പെരിങ്ങത്തൂർ: കനത്ത മഴയിൽ എലിത്തോടിൽ കരയിടിച്ചിൽ രൂക്ഷമായി. ലീലയുടെ വീട് ഉൾപ്പെടെ രണ്ട് കുടുംബങ്ങൾക്ക് ഭീഷണിയായ സാഹചര്യത്തിൽ പി.കെ. പ്രവീൺ എം.എൽ.എ സ്ഥലം സന്ദർശിച്ചു.

കഴിഞ്ഞ ദിവസത്തെ മഴയിലാണ് എലിത്തോടിൻ്റെ കരയിൽ വലിയ തോതിൽ ഇടിച്ചിൽ ഉണ്ടായത്. ആറ് തെങ്ങുകൾ നിൽക്കുന്ന ലീലയുടെ വീടിൻ്റെ പരിസരത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ഏതാനും മീറ്റർ കൂടി കരയിടിഞ്ഞാൽ വീട്ടിൽ താമസിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

റവന്യൂ - നഗരസഭ അധികൃതരും ,പി. കെ. പ്രവീൺ എം.എൽ.എയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംരക്ഷണ ഭിത്തി കെട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടിയന്തരമായി പരിശോധിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

നഗരസഭ കൗൺസിലർ ഉമൈസ തിരുവമ്പാടി, പെരിങ്ങളം സ്പെഷൽ വില്ലേജ് ഓഫീസർ കെ. രതീശൻ, വി.പി. സുനിൽകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി പി.പി. ജാബിർ, ഫിറോസ് ആലയാട്ട്, അഹമ്മദ് അവയാട്ട്, വിനീഷ് പോണാറത്ത് എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

തുടർച്ചയായ മഴയിൽ ജില്ലയിൽ പലയിടത്തും കരയിടിച്ചിലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദുരിതബാധിതർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376762/peringathur-elithodu-bank-erosion-pk-praveen-mla-visit)