---
title: "പയ്യന്നൂരിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; റോഡിൽ തെറിച്ച്  വീണ്  യുവതിക്ക് ദാരുണാന്ത്യം"
english_title: "Payyanur Alappadamba Car Scooter Accident Woman Dies TV Sheena"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376747/payyanur-alappadamba-car-scooter-accident-woman-dies-tv-sheena"
published_at: "2026-08-05T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72d1fd48b5f_payyanur-alappadamba-car-scooter-accident-woman-dies.jpg"
keywords: ["Accident", "Death", "Kannur"]
---

# പയ്യന്നൂരിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; റോഡിൽ തെറിച്ച്  വീണ്  യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** പയ്യന്നൂർ: ആലപ്പടമ്പിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. മാത്തിൽ വടശ്ശേരി മുക്ക് സ്വദേശി ടി.വി ഷീന ആണ് മരിച്ചത്.

## Article Content

പയ്യന്നൂർ: ആലപ്പടമ്പിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. മാത്തിൽ വടശ്ശേരി മുക്ക് സ്വദേശി ടി.വി ഷീന ആണ് മരിച്ചത്.

ഇന്നലെ രാത്രി 7.10-ഓടെയാണ് അപകടം. ചീമേനി ഭാഗത്ത് നിന്ന് മാത്തിൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഷീന സഞ്ചരിച്ച സ്‌കൂട്ടറും എതിരെ വന്ന കാറും ആലപ്പടമ്പ് കിണർ മുക്ക് ട്രാൻസ്ഫോർമറിന് സമീപം വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഷീനക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരനായ കെ.എ ബിജുവാണ് ഭർത്താവ്. മക്കൾ: ടി.വി ആർദ്ര, ലക്ഷ്മി.

അച്ഛൻ: എ.വി രവീന്ദ്രൻ. അമ്മ: ലളിത.

സഹോദരങ്ങൾ: വിനീത്, പ്രസൂന, ദേവാഞ്ജന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376747/payyanur-alappadamba-car-scooter-accident-woman-dies-tv-sheena)