---
title: "കനത്തമഴയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു."
english_title: "Alakode House Damaged Tree Falls Heavy Rain Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376730/alakode-house-damaged-tree-falls-heavy-rain-kannur"
published_at: "2026-08-05T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72c84ebfca0_alakode-tree-fall-house-damaged.jpg"
keywords: ["Alakode", "Kannur", "Heavy Rain", "Tree Fall", "House Damage"]
---

# കനത്തമഴയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു.

> **Lead Summary:** കണ്ണൂർ: കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ പെരുനിലത്തെ കറ്റിവീട്ടിൽ ശ്യാമള ശശിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്.

## Article Content

കണ്ണൂർ: കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ പെരുനിലത്തെ കറ്റിവീട്ടിൽ ശ്യാമള ശശിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും സമീപത്തെ തെങ്ങ് വീടിന് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. ഇതോടെ ഓടുമേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു.സംഭവസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

വിവരമറിഞ്ഞ് ആലക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസി ബോബി സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. ദുരിതബാധിത കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് പ്രസിഡണ്ട് അറിയിച്ചു.

ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീഴുന്നതും റോഡുകൾ തടസ്സപ്പെടുന്നതും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും അധികൃതർ നിർദ്ദേശിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376730/alakode-house-damaged-tree-falls-heavy-rain-kannur)