---
title: "സി പി എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാൻ ശ്രമം ; എൻഡിഎഫ് പ്രവർത്തകർ കുറ്റക്കാർ, ശിക്ഷ ഇന്ന്"
english_title: "Thaliparamba CPM Branch Secretary Attack Case 3 NDF Workers Guilty"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376721/thaliparamba-cpm-branch-secretary-attack-case-3-ndf-workers-guilty"
published_at: "2026-08-05T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72c56b727c3_thaliparamba-cpm-branch-secretary-attack.jpg"
keywords: ["Thaliparamba", "CPM", "NDF", "Attack Case"]
---

# സി പി എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാൻ ശ്രമം ; എൻഡിഎഫ് പ്രവർത്തകർ കുറ്റക്കാർ, ശിക്ഷ ഇന്ന്

> **Lead Summary:** തളിപ്പറമ്പ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്ന് എൻ.ഡി.എഫ് പ്രവർത്തകർ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീ. സെഷൻസ് കോടതി കണ്ടെത്തി. ജഡ്ജി കെ.എൻ പ്രശാന്താണ് വിധി പ്രസ്താവിച്ചത്. ശിക്ഷ ഇന്ന് വിധിക്കും.രാമന്തളി വടക്കുമ്പാട് സ്വദേശികളായ ടി. ഹനൻ, മുഹമ്മദ് അബ്ദുള്ള, എം.പി ഫൈസൽ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

## Article Content

തളിപ്പറമ്പ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്ന് എൻ.ഡി.എഫ് പ്രവർത്തകർ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീ. സെഷൻസ് കോടതി കണ്ടെത്തി. ജഡ്ജി കെ.എൻ പ്രശാന്താണ് വിധി പ്രസ്താവിച്ചത്. ശിക്ഷ ഇന്ന് വിധിക്കും.രാമന്തളി വടക്കുമ്പാട് സ്വദേശികളായ ടി. ഹനൻ, മുഹമ്മദ് അബ്ദുള്ള, എം.പി ഫൈസൽ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2015 സെപ്തംബർ 17നാണ് കേസിനാസ്പദമായ സംഭവം. സി.പി.എം വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറിയും സഹകരണ ബാങ്ക് ജീവനക്കാരനുമായ കെ. വിജയനെയാണ് പ്രതികൾ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.

സ്ഥലത്തെ ഓണാഘോഷത്തിന്റെ മൈക്ക് ഉൾപ്പെടെയുള്ളവയുടെ പണം നൽകാൻ വടക്കുമ്പാട് സ്വദേശി മുഹമ്മദ് ആഷിഖിനെ കണ്ട് തിരികെ വരുന്നതിനിടെയാണ് വിജയന് നേരെ ആക്രമണമുണ്ടായത്.

ബൈക്കിലെത്തിയ പ്രതികൾ വിജയനെ വെട്ടിപ്പരിക്കേൽപ്പിച്ചു. സാരമായി പരിക്കേറ്റ വിജയൻ ഏറെനാൾ ചികിത്സയിലായിരുന്നു.ഐ.പി.സി 307, 323, 326, റെഡ്‌വിത്ത് 34 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.11 വർഷത്തിനു ശേഷമാണ് കേസിന്റെ വിചാരണ പൂർത്തിയായത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രമേശൻ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376721/thaliparamba-cpm-branch-secretary-attack-case-3-ndf-workers-guilty)