---
title: "തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു"
english_title: "Thaliparamba Boy Drowns In Pond Pattuvam 9 Year Old Aman Dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376678/thaliparamba-boy-drowns-in-pond-pattuvam-9-year-old-aman-dies"
published_at: "2026-08-04T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7225f5b96bb_thaliparamba-pattuvam-boy-drowns.jpg"
keywords: ["Thaliparamba", "Pattuvam", "Kannur", "Child Death"]
---

# തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു

> **Lead Summary:** തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാനാണ് മരിച്ചത്.

## Article Content

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാനാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 6.45-ഓടെയാണ് അപകടം നടന്നത്. വൈകുന്നേരത്തോടെ കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പരിസരത്ത് തിരച്ചിൽ നടത്തി.

തിരച്ചിലിനൊടുവിൽ പട്ടുവം ജുമാഅത്ത് പള്ളിക്ക് സമീപമുള്ള കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തളിപ്പറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376678/thaliparamba-boy-drowns-in-pond-pattuvam-9-year-old-aman-dies)