---
title: "മാഹിയിലും അവധി ; പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി"
english_title: "Mahe Holiday August 5 2026 All Educational Institutions Closed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376674/mahe-holiday-august-5-2026-all-educational-institutions-closed"
published_at: "2026-08-04T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a721a4904e31_mahe-holiday-august-5-professional-colleges-closed.jpg"
keywords: ["Heavy Rain", "Puducherry", "August 5", "Mahe"]
---

# മാഹിയിലും അവധി ; പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

> **Lead Summary:** മാഹി: സമീപ ജില്ലകളിലും മാഹിയിലും കനത്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഗസ്റ്റ് 5 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

## Article Content

മാഹി: സമീപ ജില്ലകളിലും മാഹിയിലും കനത്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഗസ്റ്റ് 5 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

മാഹി:  പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും.

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് മാഹി ഭരണകൂടം ഈ തീരുമാനം എടുത്തത്.

എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. നിശ്ചയിച്ച സമയത്ത് തന്നെ പരീക്ഷകൾ നടക്കും.

കനത്ത മഴ തുടരുന്നതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും താഴ്ന്ന പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാനും അധികൃതർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376674/mahe-holiday-august-5-2026-all-educational-institutions-closed)