---
title: "കനത്ത മഴ ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി"
english_title: "Kannur District Holiday August 5 2026 Schools Colleges Closed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376663/kannur-district-holiday-august-5-2026-schools-colleges-closed"
published_at: "2026-08-04T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc97a86fccb_mazha.jpg"
keywords: []
---

# കനത്ത മഴ ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

> **Lead Summary:** കണ്ണൂർ: പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഗസ്റ്റ് 5 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

## Article Content

കണ്ണൂർ: പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഗസ്റ്റ് 5 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

എന്നാൽ പ്രൊഫഷണൽ കോളേജുകൾക്കും റസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല. ഇവിടങ്ങളിൽ പതിവുപോലെ ക്ലാസുകൾ നടക്കും.

മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾ, പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമില്ല. നിശ്ചയിച്ച സമയത്ത് തന്നെ ഇവ നടക്കും.

ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മഴ ശക്തമായി തുടരുന്നതിനാൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376663/kannur-district-holiday-august-5-2026-schools-colleges-closed)