---
title: "ചിറ്റാരിപ്പറമ്പിൽ ബസും,കാറും,സ്കൂട്ടറും  കൂട്ടിയിടിച്ചു ;  യാത്രക്കാർക്ക് പരിക്ക്"
english_title: "Chittaripparamba Accident Bus Car Scooter Collision Injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376651/chittaripparamba-accident-bus-car-scooter-collision-injured"
published_at: "2026-08-04T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71f7a937a5e_chittaripparamba-bus-car-scooter-accident-injured.jpg"
keywords: []
---

# ചിറ്റാരിപ്പറമ്പിൽ ബസും,കാറും,സ്കൂട്ടറും  കൂട്ടിയിടിച്ചു ;  യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** ചിറ്റാരിപ്പറമ്പ്: ചിറ്റാരിപ്പറമ്പ് മത്സ്യ മാർക്കറ്റിന് സമീപം ബസും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു.

## Article Content

ചിറ്റാരിപ്പറമ്പ്: ചിറ്റാരിപ്പറമ്പ് മത്സ്യ മാർക്കറ്റിന് സമീപം ബസും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു.

വയനാട്ടിലേക്ക് പോകുകയായിരുന്ന വാനമ്പാടി ബസാണ് അപകടത്തിൽപ്പെട്ടത്. മത്സ്യ മാർക്കറ്റ് സമീപത്ത് വച്ച് എതിർദിശയിൽ വരികയായിരുന്ന കാറുമായും സ്കൂട്ടറുമായും ബസ് കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ  യാത്രക്കാർക്ക്പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് റോഡിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.അപകടത്തിന്റെ കൃത്യമായ കാരണം പോലീസ് അന്വേഷിച്ചു വരികയാണ്. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376651/chittaripparamba-accident-bus-car-scooter-collision-injured)