---
title: "പുല്ലൂക്കരയിൽ കനത്ത മഴയിൽ വീടിൻ്റെ അടുക്കള ഭാഗം തകർന്നു ; എം.എൽ.എ പി. കെ. പ്രവീൺ സ്ഥലം സന്ദർശിച്ചു"
english_title: "Pullukkara House Damaged Heavy Rain PK Praveen Visit"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376585/pullukkara-house-damaged-heavy-rain-pk-praveen-visit"
published_at: "2026-08-04T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71b1b68cc5e_pullukkara-house-damaged-heavy-rain.jpg"
keywords: ["Pullukkara", "Heavy Rain", "House Damage", "PK Praveen", "Kannur"]
---

# പുല്ലൂക്കരയിൽ കനത്ത മഴയിൽ വീടിൻ്റെ അടുക്കള ഭാഗം തകർന്നു ; എം.എൽ.എ പി. കെ. പ്രവീൺ സ്ഥലം സന്ദർശിച്ചു

> **Lead Summary:** പുല്ലൂക്കര: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് പുല്ലൂക്കര ഓച്ചിറക്കൽ പീടികയ്ക്ക് സമീപം വീടിന്റെ അടുക്കള ഭാഗം തകർന്നു.

## Article Content

പുല്ലൂക്കര: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് പുല്ലൂക്കര ഓച്ചിറക്കൽ പീടികയ്ക്ക് സമീപം വീടിന്റെ അടുക്കള ഭാഗം തകർന്നു.

ഓച്ചിറക്കൽ പീടികയ്ക്ക് സമീപം വാതുക്കൽ കാട്ടിൽ ബാബുവിന്റെ വീടാണ് തകർന്നത്. ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലാണ് വീടിന്റെ പിൻഭാഗത്തുള്ള അടുക്കള ഭാഗം ഇടിഞ്ഞുവീണത്.

സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. അടുക്കള ഭാഗത്തിന് സാരമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.

വിവരമറിഞ്ഞ് എം.എൽ.എ പി.കെ. പ്രവീൺ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ നേരിൽ വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ സഹായം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. മലയോര മേഖലകളിലും നീരൊഴുക്ക് ശക്തമായ സ്ഥലങ്ങളിലും താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ നൽകണം. ഏതെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376585/pullukkara-house-damaged-heavy-rain-pk-praveen-visit)