---
title: "പാനൂരിൽ മിന്നൽ പരിശോധന; 60 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി, 25,000 രൂപ പിഴ"
english_title: "Panur Raid 60 Kg Banned Plastic Seized 25000 Fine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376577/panur-raid-60-kg-banned-plastic-seized-25000-fine"
published_at: "2026-08-04T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71ad121b4bc_Untitled-5_copy.jpg"
keywords: ["Panur", "Banned Plastic", "Enforcement Squad", "Plastic Ban"]
---

# പാനൂരിൽ മിന്നൽ പരിശോധന; 60 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി, 25,000 രൂപ പിഴ

> **Lead Summary:** പാനൂർ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാനൂർ നഗരസഭാ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ 60 കിലോഗ്രാം നിരോധിത ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പാനൂർ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന റോയൽ എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ നിന്നാണ് നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

## Article Content

പാനൂർ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാനൂർ നഗരസഭാ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ 60 കിലോഗ്രാം നിരോധിത ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പാനൂർ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന റോയൽ എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ നിന്നാണ് നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

പരിശോധനയ്ക്കിടെ കട പ്രവർത്തിക്കുന്ന കോംപ്ലക്സിലെ സ്റ്റെയർകേസ് മുറിയിൽ രഹസ്യമായി സൂക്ഷിച്ച നിലയിലാണ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പരിശോധനാ സംഘത്തിന്റെ സൂക്ഷ്മമായ പരിശോധനയിലാണ് ഇവ പിടികൂടാനായത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ നിയമാനുസൃത നടപടികൾക്കായി കസ്റ്റഡിയിലെടുത്തു.

ഇതിന് മുമ്പ് ആറുമാസം മുൻപ് ഇതേ സ്ഥാപനത്തിൽ നിന്ന് ഒരു ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തിയിരുന്നു. എന്നിട്ടും നിയമലംഘനം വീണ്ടും ആവർത്തിച്ചതിനാൽ ഇത്തവണ കൂടുതൽ കർശന നടപടികളിലേക്ക് അധികൃതർ നീങ്ങുകയായിരുന്നു.

രണ്ടാം തവണയും നിയമലംഘനം നടത്തിയ സാഹചര്യത്തിൽ സ്ഥാപനത്തിന് 25,000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാനൂർ നഗരസഭയ്ക്ക് നിർദേശം നൽകി. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും സംഭരണവും കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പരിശോധനയ്ക്ക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, പി. എസ്. പ്രവീൺ, പാനൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ബിജോയ് എം. എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376577/panur-raid-60-kg-banned-plastic-seized-25000-fine)