---
title: "കാഞ്ഞിരപുഴയിൽ ഒഴുക്കിൽപ്പെട്ട ഹനീഫയുടെ മൃതദേഹം കണ്ടെത്തി"
english_title: "Body of Hanifa Found in Kanjirappuzha River Peravoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376572/body-of-hanifa-found-in-kanjirappuzha-river-peravoor"
published_at: "2026-08-04T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71aa17ca7c4_Untitled-4_copy.jpg"
keywords: []
---

# കാഞ്ഞിരപുഴയിൽ ഒഴുക്കിൽപ്പെട്ട ഹനീഫയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** പേരാവൂർ: കാഞ്ഞിരപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയുടെ മൃതദേഹം കണ്ടെത്തി.നാലാം ദിവസം നടത്തിയ തിരച്ചിലാണ് കാഞ്ഞിരപുഴ സർവ്വീസ് സ്റ്റേഷന് പുറകുവശത്ത് നിന്ന് മൃതദേഹം ലഭിച്ചത്.

## Article Content

പേരാവൂർ: കാഞ്ഞിരപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയുടെ മൃതദേഹം കണ്ടെത്തി.നാലാം ദിവസം നടത്തിയ തിരച്ചിലാണ് കാഞ്ഞിരപുഴ സർവ്വീസ് സ്റ്റേഷന് പുറകുവശത്ത് നിന്ന് മൃതദേഹം ലഭിച്ചത്.

തിങ്കളാഴ്ച മുതൽ അഗ്നിരക്ഷാസേന, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തിവരികയായിരുന്നു.കുളിക്കാനിറങ്ങിയതാണ് ഹനീഫയെ ഒഴുക്കിൽപ്പെടുത്തിയത്. ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

അതേസമയം, ചെറുപുഴ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി ആർ. രാജേഷിനായുള്ള തിരച്ചിലും ഫയർഫോഴ്സ് തുടരുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പല പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പുഴകളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങുന്നതിന് പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376572/body-of-hanifa-found-in-kanjirappuzha-river-peravoor)