---
title: "കാത്തിരിപ്പ് വിഫലം ; രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹം കണ്ടെത്തി"
english_title: "Rajesh Body Found Meenthulli Rescue Operation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376566/rajesh-body-found-meenthulli-rescue-operation"
published_at: "2026-08-04T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71a5e14d804_rajesh-body-found-meenthulli-cherupuzha.jpg"
keywords: ["Rajesh", "Meenthulli", "Cherupuzha", "Tejaswini River", "Rescue", "Kannur"]
---

# കാത്തിരിപ്പ് വിഫലം ; രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** ചെറുപുഴ:കാസർകോട് കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കാണാതായ പൊതുപ്രവർത്തകനും, ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ രാജേഷിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്‌സും സ്കൂബാ ടീമും പ്രാദേശിക മുങ്ങൽ വിദഗ്ദ്ധരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

## Article Content

ചെറുപുഴ:കാസർകോട് കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കാണാതായ പൊതുപ്രവർത്തകനും, ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ രാജേഷിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്‌സും സ്കൂബാ ടീമും പ്രാദേശിക മുങ്ങൽ വിദഗ്ദ്ധരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

കനത്ത മഴയെ തുടർന്ന് ഒഴുക്ക് ശക്തമായ പുഴയിൽ അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ ഇറങ്ങുന്നതിനിടയിലാണ് രാജേഷ് ശക്തമായ ഒഴുക്കിൽപെട്ട് കാണാതായത്. സംഭവത്തെ തുടർന്ന് എൻ.ഡി.ആർ.എഫും പോലീസും പ്രദേശവാസികളും ചേർന്ന് മണിക്കൂറുകളോളം പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു.

നാടിന് മാതൃകയായ ജീവകാരുണ്യ പ്രവർത്തകന്റെ വേർപാടിൽ പ്രദേശമാകെ വലിയ ദുഃഖത്തിലാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376566/rajesh-body-found-meenthulli-rescue-operation)