---
title: "കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി ; മാതൃകയായി മാഹി  ബിജെപി ബൂത്ത് പ്രസിഡന്റ്"
english_title: "Mahi BJP Booth President Dhanesh Returns Lost Purse 5000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376529/mahi-bjp-booth-president-dhanesh-returns-lost-purse-5000"
published_at: "2026-08-04T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a718a966310e_mahi-bjp-dhanesh-returns-lost-purse.jpg"
keywords: ["Mahi", "BJP", "Dhanesh Kunnummal", "Lost Purse", "Honesty", "Palloor"]
---

# കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി ; മാതൃകയായി മാഹി  ബിജെപി ബൂത്ത് പ്രസിഡന്റ്

> **Lead Summary:**  മാഹി: കളഞ്ഞുകിട്ടിയ പേഴ്സും അതിലെ പണവും പ്രധാന രേഖകളും യഥാർഥ ഉടമയ്ക്ക് തിരികെ നൽകി സത്യസന്ധതയുടെ മാതൃകയായി മാഹി 13-ാം ബൂത്ത് ബിജെപി പ്രസിഡന്റ് ധനേഷ് കുന്നുമ്മൽ.

## Article Content

 മാഹി: കളഞ്ഞുകിട്ടിയ പേഴ്സും അതിലെ പണവും പ്രധാന രേഖകളും യഥാർഥ ഉടമയ്ക്ക് തിരികെ നൽകി സത്യസന്ധതയുടെ മാതൃകയായി മാഹി 13-ാം ബൂത്ത് ബിജെപി പ്രസിഡന്റ് ധനേഷ് കുന്നുമ്മൽ.

കഴിഞ്ഞ ദിവസം വൈകുന്നേരം പാറാൽ മേഖലയിൽ നിന്നാണ് ധനേഷിന് പേഴ്സ് ലഭിച്ചത്. പേഴ്സിൽ ഏകദേശം 5,000 രൂപയും, ആധാർ, പാൻ കാർഡ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകളും മറ്റ് വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു.

പണം കിട്ടിയ ഉടൻ ധനേഷ് പേഴ്സുമായി നേരെ പള്ളൂർ പോലീസ് സ്റ്റേഷനിലെത്തി. പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ യഥാർഥ ഉടമയെ കണ്ടെത്തി.

പള്ളൂർ പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസിന്റെ സാന്നിധ്യത്തിൽ പേഴ്സും അതിലുണ്ടായിരുന്ന മുഴുവൻ പണവും രേഖകളും ഉടമയ്ക്ക് സുരക്ഷിതമായി കൈമാറി.ധനേഷ് കുന്നുമ്മലിന്റെ ഈ സത്യസന്ധമായ പ്രവർത്തനത്തെ നാട്ടുകാരും പാർട്ടി പ്രവർത്തകരും അഭിനന്ദിച്ചു. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376529/mahi-bjp-booth-president-dhanesh-returns-lost-purse-5000)