---
title: "പാനൂർ പാത്തിപ്പാലത്തെ ബി.ജെ.പി പ്രവർത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ  അഞ്ച് സി.പി.എം പ്രവർത്തകർക്ക് 16  വർഷം തടവും 4 ലക്ഷത്തോളം പിഴയും"
english_title: "Pathipalam BJP Brothers Attack Case 5 CPM Workers Sentenced 16 Years"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376450/pathipalam-bjp-brothers-attack-case-5-cpm-workers-sentenced-16-years"
published_at: "2026-08-03T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69a671ee133_thalassery-court-father-pay-10000-daughter.jpg"
keywords: ["Panur", "Pathipalam", "BJP", "CPM", "Thalassery Court", "Attack Case"]
---

# പാനൂർ പാത്തിപ്പാലത്തെ ബി.ജെ.പി പ്രവർത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ  അഞ്ച് സി.പി.എം പ്രവർത്തകർക്ക് 16  വർഷം തടവും 4 ലക്ഷത്തോളം പിഴയും

> **Lead Summary:** പാനൂർ: പാനൂരിനടുത്ത് പാത്തിപ്പാലത്തെ സഹോദരങ്ങളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും.ബി.ജെ.പി പ്രവർത്തകരായ

## Article Content

പാനൂർ: പാനൂരിനടുത്ത് പാത്തിപ്പാലത്തെ സഹോദരങ്ങളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും.ബി.ജെ.പി പ്രവർത്തകരായ

കെ.റിജേഷ്,സഹോദരൻ റിജിൽ എന്നിവരെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് അഞ്ച് സി.പി.എം പ്രവർത്തകരെ കോടതി ശിക്ഷിച്ചത്.

16 വർഷവും മൂന്ന് മാസവും തടവും 3,80,000 രൂപ പിഴയുമാണ് ശിക്ഷ.പിഴ അടച്ചാൽ ആക്രമണത്തിൽ പരിക്ക് പറ്റിയ സഹോദരങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും വീട്ടുടമയ്ക്ക് 25,000 രൂപയുംനഷ്ടപരിഹാരം നൽകണം.തലശ്ശേരി അഡീഷണൽ ജില്ലാകോടതി(നാല്)ജഡ്ജി കെ.രാജേഷാണ് ശിക്ഷ വിധിച്ചത്.

മൊകേരി പഞ്ചായത്ത് മുൻഅംഗം മൊകേരി മുത്താറിപ്പീടിക കുറ്റിയാട്ടൂർ ഹൗസിൽ കെ.ദിബിൻ(36),മുത്താറിപ്പീടിക കല്ലുവെച്ചപറമ്പത്ത് ഹൗസിൽ കെ.ഷെറിൻ(36), പാത്തിപ്പാലം നടേമ്മൽ ഹൗസിൽ എൻ.കെ.നിഖിൽ(32),കൂരാറ പൊയിൽ ഹൗസിൽ പി.ഷാജിത്ത്(40),കൂരാറ പൂക്കണ്ടിപ്പറമ്പത്ത് ഹൗസിൽ പി.കെ.സൂരജ്(39) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. രാഷ്ട്രീയവിരോധത്താൽ അക്രമിച്ചെന്നാണ് കേസ്. വധശ്രമം,ഭവനഭേദനം എന്നീ കുറ്റങ്ങൾ പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.വീടിന്റെ മുൻഭാഗം വാതിൽ ചവിട്ടി തുറന്നാണ് അക്രമം നടത്തിയത്.

2018 ഫെബ്രുവരി 11-ന് രാത്രി വൈകിയാണ് സംഭവം.പാനൂർ സി.ഐ വി.വി.ബെന്നി അന്വേഷണം നടത്തിയ കേസിൽ 22 സാക്ഷികളെ വിസ്തരിച്ചു.പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.രേഷ്മയും റിജിൻ,റിജേഷ് എന്നിവർക്ക് വേണ്ടി അഡ്വ.പി.പ്രേമരാജനും ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376450/pathipalam-bjp-brothers-attack-case-5-cpm-workers-sentenced-16-years)