---
title: "വെള്ളം കയറുന്നു ; ചമ്പാട്  മനേക്കര - പന്തക്കൽ യാത്ര ശ്രദ്ധിക്കണം"
english_title: "Champad Manekkara Panthakkal Road Waterlogging Travel Alert"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376448/champad-manekkara-panthakkal-road-waterlogging-travel-alert"
published_at: "2026-08-03T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70c9017d787_champad-manekkara-panthakkal-road-waterlogging.jpg"
keywords: ["Champad", "Waterlogging", "Heavy Rain", "Kannur", "Road Alert"]
---

# വെള്ളം കയറുന്നു ; ചമ്പാട്  മനേക്കര - പന്തക്കൽ യാത്ര ശ്രദ്ധിക്കണം

> **Lead Summary:** ചമ്പാട്: കനത്ത മഴയിൽ മനേക്കര-പന്തക്കൽ റോഡിൽ വെള്ളം കയറിയതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്.ഈ റൂട്ടിലൂടെയുള്ള ഇരുചക്ര വാഹന യാത്രികരും ഓട്ടോ യാത്രികരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നാട്ടുകാർ അറിയിച്ചു. റോഡിൽ മൂന്നിടങ്ങളിലാണ് നിലവിൽ വെള്ളക്കെട്ട് ഉള്ളത്.

## Article Content

ചമ്പാട്: കനത്ത മഴയിൽ മനേക്കര-പന്തക്കൽ റോഡിൽ വെള്ളം കയറിയതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്.ഈ റൂട്ടിലൂടെയുള്ള ഇരുചക്ര വാഹന യാത്രികരും ഓട്ടോ യാത്രികരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നാട്ടുകാർ അറിയിച്ചു. റോഡിൽ മൂന്നിടങ്ങളിലാണ് നിലവിൽ വെള്ളക്കെട്ട് ഉള്ളത്.

പുലർച്ചെ ഈ വഴി കടന്നുപോകുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം. ദൃശ്യപരത കുറവും റോഡിലെ കുഴികളും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയാണ് റോഡിന്റെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ കാരണം. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376448/champad-manekkara-panthakkal-road-waterlogging-travel-alert)