---
title: "വളയം കല്ലുനിരയിൽ മാഹി മദ്യവുമായി വിളക്കോട്ടൂർ സ്വദേശി പിടിയിൽ; 11 ലിറ്റർ പുതുച്ചേരി മദ്യം കണ്ടെടുത്തു"
english_title: "Excise Nabs Man With 11 Litre Mahe Liquor At Valayam Kallunira"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376447/excise-nabs-man-with-11-litre-mahe-liquor-at-valayam-kallunira"
published_at: "2026-08-03T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70ca1688fdc_valayam-kallunira-excise-arrest-mahe-.jpg"
keywords: ["Valayam", "Excise", "Mahe Liquor", "Nadapuram"]
---

# വളയം കല്ലുനിരയിൽ മാഹി മദ്യവുമായി വിളക്കോട്ടൂർ സ്വദേശി പിടിയിൽ; 11 ലിറ്റർ പുതുച്ചേരി മദ്യം കണ്ടെടുത്തു

> **Lead Summary:** കല്ലിക്കണ്ടി: വളയം കല്ലുനിരയിൽ മാഹി മദ്യം കടത്തിയ കേസിൽ യുവാവിനെ നാദാപുരം എക്സൈസ് സംഘം പിടികൂടി.നിരവധി രാഷ്ട്രീയ-ക്രിമിനൽ കേസുകളിലെ പ്രതികൂടിയായ തൃപ്പങ്ങോട്ടൂർ വില്ലേജ് വിളക്കോട്ടൂർ ദേശം പൂവാലിമ്മൽ കടുങ്ങോൻ മകൻ രജീഷ് പി. ആണ് പിടിയിലായത്. 11 ലിറ്റർ പുതുച്ചേരി മദ്യമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.

## Article Content

കല്ലിക്കണ്ടി: വളയം കല്ലുനിരയിൽ മാഹി മദ്യം കടത്തിയ കേസിൽ യുവാവിനെ നാദാപുരം എക്സൈസ് സംഘം പിടികൂടി.നിരവധി രാഷ്ട്രീയ-ക്രിമിനൽ കേസുകളിലെ പ്രതികൂടിയായ തൃപ്പങ്ങോട്ടൂർ വില്ലേജ് വിളക്കോട്ടൂർ ദേശം പൂവാലിമ്മൽ കടുങ്ങോൻ മകൻ രജീഷ് പി. ആണ് പിടിയിലായത്. 11 ലിറ്റർ പുതുച്ചേരി മദ്യമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.

2026 ഓഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 7.55നാണ് സംഭവം. വടകര താലൂക്ക് വളയം വില്ലേജ് കല്ലുനിര ദേശത്ത് കല്ലുനിരയിൽ നിന്ന് മഞ്ഞപള്ളിയിലേക്ക് പോകുന്ന റോഡരികിൽ വെച്ചാണ് പ്രതി പിടിയിലായത്.

KL 18 T 8304 നമ്പർ സ്കൂട്ടറിൽ കേരളത്തിൽ വിൽപനാനുമതിയില്ലാത്ത പുതുച്ചേരി മദ്യം കടത്തിക്കൊണ്ടുവരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.

നാദാപുരം എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജയൻ കെ.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അബ്കാരി നിയമം സെക്ഷൻ 58, 67B പ്രകാരം അബ്കാരി ക്രൈം നമ്പർ 81/2026 ആയി കേസ് രജിസ്റ്റർ ചെയ്തു.

ഓപ്പറേഷനിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷാജി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജിൻ എ.പി, സിനീഷ് കെ, ലിനീഷ് പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിഷ്ണുരാജ് എം.വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376447/excise-nabs-man-with-11-litre-mahe-liquor-at-valayam-kallunira)