---
title: "വിളക്കോട്ടൂരിലെ കാൻസർ ബാധിത വിദ്യാർത്ഥിക്ക് കാരുണ്യ ഭവനം; സഫാരിയുടെ സഹായവുമായി എൻ എ എം"
english_title: "NAM College Safa Qatar Donation Cancer Student House Kallikkandy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376435/nam-college-safa-qatar-donation-cancer-student-house-kallikkandy"
published_at: "2026-08-03T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70b699edf90_nam-college-safa-qatar-donation-cancer-student-house.jpg"
keywords: []
---

# വിളക്കോട്ടൂരിലെ കാൻസർ ബാധിത വിദ്യാർത്ഥിക്ക് കാരുണ്യ ഭവനം; സഫാരിയുടെ സഹായവുമായി എൻ എ എം

> **Lead Summary:** കല്ലിക്കണ്ടി: വിളക്കോട്ടൂരിലെ കാൻസർ ബാധിതനായ നാലാം ക്ലാസ് വിദ്യാർത്ഥിക്കായി എൻ എം കോളേജ് നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവനത്തിന് ഖത്തർ സഫാരിയുടെ കൈതാങ്ങ്.

## Article Content

കല്ലിക്കണ്ടി: വിളക്കോട്ടൂരിലെ കാൻസർ ബാധിതനായ നാലാം ക്ലാസ് വിദ്യാർത്ഥിക്കായി എൻ എം കോളേജ് നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവനത്തിന് ഖത്തർ സഫാരിയുടെ കൈതാങ്ങ്.

കാരുണ്യ ഭവനത്തിന്റെ നിർമ്മാണ ഫണ്ടിലേക്ക് കോളേജ് കമ്മിറ്റി വൈസ് ചെയർമാൻ കൂടിയായ കെ. സൈനുൽ ആബിദ് 2.5 ലക്ഷം രൂപ കൈമാറി. ഖത്തർ സഫാരിയുടെ എട്ടാമത് ഔട്ട്ലെറ്റ് ഖത്തർ ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജിൽ ഉദ്ഘാടനം ചെയ്തതിന്റെ ഭാഗമായാണ് തുക കൈമാറിയത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറിയ തുക കോളേജ് കമ്മിറ്റി പ്രസിഡന്റ് അടിയോട്ടിൽ അഹമ്മദ്, ജനറൽ സെക്രട്ടറി പി.പി.എ ഹമീദ് എന്നിവർ ഏറ്റുവാങ്ങി.

ചടങ്ങിൽ പാറക്കൽ അബ്ദുള്ള എം എൽ എ, മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ. എ ലത്തീഫ്, മുസ്ലീം ലീഗ് കൂത്തുപറമ്പ് മണ്ഡലം ട്രഷറർ ഡോ. എൻ.എ. മുഹമ്മദ് റഫീഖ്, അഡ്വ. റോഷൻ, കണ്ണൂർ ജില്ലാ എം.എസ്.എഫ് മുൻ പ്രസിഡന്റ് റിയാസ് നെച്ചോളി തുടങ്ങിയ പ്രമുഖ വ്യക്തികളും സാമൂഹ്യ, സാംസ്‌കാരിക, വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

വിളക്കോട്ടൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി എൻ എ എം കോളേജ് കമ്മിറ്റിയാണ് കാരുണ്യ ഭവനം നിർമ്മിക്കുന്നത്. നാടിന്റെയും പ്രവാസികളുടെയും സഹായത്തോടെ വേഗത്തിൽ ഭവനം പൂർത്തീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376435/nam-college-safa-qatar-donation-cancer-student-house-kallikkandy)