---
title: "4,5,6,10 ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു"
english_title: "Kerala PSC Exams Postponed Aug 4 5 6 10 Due To Heavy Rain"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376434/kerala-psc-exams-postponed-aug-4-5-6-10-due-to-heavy-rain"
published_at: "2026-08-03T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70b53d9a1a6_kerala-psc-exams-postponed-aug-4-5-6-10.jpg"
keywords: []
---

# 4,5,6,10 ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

> **Lead Summary:** സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു.ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

## Article Content

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു.ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

കനത്ത മഴയും അനുബന്ധ ദുരന്ത സാധ്യതയും കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെക്കാനുള്ള തീരുമാനം. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് പിഎസ്‌സി നടപടി സ്വീകരിച്ചത്.

മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി അധികൃതർ അറിയിച്ചു. അപേക്ഷകർ പിഎസ്‌സി വെബ്‌സൈറ്റും പ്രൊഫൈലും പരിശോധിക്കണമെന്നും നിർദേശിച്ചു.

അതേസമയം മറ്റ് ദിവസങ്ങളിൽ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376434/kerala-psc-exams-postponed-aug-4-5-6-10-due-to-heavy-rain)