---
title: " വളയത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവതിക്കും, കുട്ടികൾക്കും പരിക്ക് ; പാറക്കടവ് സ്വദേശിനിയുടെ പരിക്ക് ഗുരുതരം"
english_title: "Nadapuram Valayam Bus Scooter Accident Girl Injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376409/nadapuram-valayam-bus-scooter-accident-girl-injured"
published_at: "2026-08-03T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7080af334a0_nadapuram-valayam-bus-scooter-accident.jpg"
keywords: ["Nadapuram", "Valayam", "Bus Accident", "Scooter Accident", "Kerala Road Accident"]
---

#  വളയത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവതിക്കും, കുട്ടികൾക്കും പരിക്ക് ; പാറക്കടവ് സ്വദേശിനിയുടെ പരിക്ക് ഗുരുതരം

> **Lead Summary:** നാദാപുരം: വളയത്ത് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ യുവതിയുടെ നില ഗുരുതരമാണ്.

## Article Content

നാദാപുരം: വളയത്ത് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ യുവതിയുടെ നില ഗുരുതരമാണ്.

ഇന്ന് വൈകീട്ട് 3.15 ഓടെ വളയം വണ്ണാർക്കണ്ടിയിലാണ് അപകടം നടന്നത്. പാറക്കടവ് താനക്കോട്ടൂർ സ്വദേശിയായ യുവതിയും രണ്ട് കുട്ടികളും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.

കുറുവന്തേരിയിൽ നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായാണ് സ്കൂട്ടർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന മൂന്ന് പേരും റോഡിലേക്ക് തെറിച്ചുവീണു.ഉടൻ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376409/nadapuram-valayam-bus-scooter-accident-girl-injured)