---
title: "കാലവർഷക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഡിവൈഎഫ്ഐയുടെ സഹായം"
english_title: "DYFI Relief Aid Cherupuzha Flood Camp Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376370/dyfi-relief-aid-cherupuzha-flood-camp-kannur"
published_at: "2026-08-03T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a705ea804823_dyfi-relief-aid-cherupuzha-flood-camp.jpg"
keywords: []
---

# കാലവർഷക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഡിവൈഎഫ്ഐയുടെ സഹായം

> **Lead Summary:** തളിപ്പറമ്പ്: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി ഡിവൈഎഫ്ഐ.കർണാടക വനത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി.

## Article Content

തളിപ്പറമ്പ്: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി ഡിവൈഎഫ്ഐ.കർണാടക വനത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി.

ഇതേ തുടർന്ന് 200 ഓളം കുടുംബങ്ങളെ ചെറുപുഴ കോഴിച്ചാൽ സെന്റ് അഗസ്റ്റ്യൻസ് എൽ.പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ പാർപ്പിച്ചിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായവുമായി ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തി. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും അടക്കമുള്ള അവശ്യ സാധനങ്ങളും ക്യാമ്പിൽ പഞ്ചായത്ത് അധികൃതർക്ക് കൈമാറി.

ബ്ലോക്ക് സെക്രട്ടറി ഷിബിൻ കാനായി, പ്രസിഡന്റ് സി.പി. മുഹാസ്, എം. രജിത്ത്, ഐ. ശ്രീകുമാർ, പി. നിജേഷ്, അക്ഷയ് പത്മനാഭൻ എന്നിവർ ക്യാമ്പ് സന്ദർശിച്ച് സാധനങ്ങൾ കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.

പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ സഹായങ്ങൾ ആവശ്യമുള്ളവർക്ക് എത്തിച്ചു നൽകുമെന്ന് ഡിവൈഎഫ്ഐ ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376370/dyfi-relief-aid-cherupuzha-flood-camp-kannur)