---
title: "എഴുത്തുകാരിക്ക് അനുമോദനവും പുസ്തക ചർച്ചയും നടത്തി കോപ്പാലം യുവജന സാഹിത്യ സമാജം വായനശാല "
english_title: "Koppalam Library Honours Author Meghna K Eratt Novel Discussion"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376354/koppalam-library-honours-author-meghna-k-eratt-novel-discussion"
published_at: "2026-08-03T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a705050d06da_koppalam-library-honours-author-meghna-k.jpg"
keywords: []
---

# എഴുത്തുകാരിക്ക് അനുമോദനവും പുസ്തക ചർച്ചയും നടത്തി കോപ്പാലം യുവജന സാഹിത്യ സമാജം വായനശാല 

> **Lead Summary:** > കോപ്പാലം: എഴുത്തുകാരി മേഘ്ന.കെ ക്ക് അനുമോദനവും "എറാട്ട്" നോവലിന്റെ പുസ്തക ചർച്ചയും കോപ്പാലം യുവജന സാഹിത്യ സമാജം വായനശാലയിൽ നടന്നു.

## Article Content

> കോപ്പാലം: എഴുത്തുകാരി മേഘ്ന.കെ ക്ക് അനുമോദനവും "എറാട്ട്" നോവലിന്റെ പുസ്തക ചർച്ചയും കോപ്പാലം യുവജന സാഹിത്യ സമാജം വായനശാലയിൽ നടന്നു.

> പുരോഗമന കലാ സാഹിത്യ സംഘവും "സർഗ" കോടിയേരിയും ചേർന്ന് സംഘടിപ്പിച്ച പരിപാടി കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. "ദേശകാല അനുഭവങ്ങളുടെ മർമ്മം തൊട്ടറിയുന്ന സൃഷ്ടിയാണ് 'എറാട്ട്' എന്ന നോവൽ" എന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.വായനശാല പ്രസിഡന്റ് യു. ബ്രിജേഷ് അധ്യക്ഷത വഹിച്ചു.മേഘ്ന.കെ യുടെ "എറാട്ട്" നോവൽ അടിസ്ഥാനമാക്കിയുള്ള ചർച്ചയിൽ പ്രസാദ് കൂടാളി, സബിത ബാലൻ, സുജിത രയരോത്ത് എന്നിവർ പങ്കെടുത്തു. നോവലിലെ കഥാപാത്രങ്ങളും പ്രമേയവും ദേശീയ-സാമൂഹിക പശ്ചാത്തലവും ചർച്ചയിൽ വിശദമായി പരിശോധിച്ചു.

പരിപാടിയിൽ മികച്ച വായനക്കാരിക്കുള്ള പുരസ്കാരം വൈജയന്തിക്ക് നൽകി. കെ.പി. സുധാകരൻ, കെ. കേളു, ടി.എം. ദിനേശൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

> ചർച്ചയ്ക്ക് മറുപടിയായി എഴുത്തുകാരി മേഘ്ന.കെ സംസാരിച്ചു. വായനക്കാരിൽ നിന്ന് ഉയർന്ന ചോദ്യങ്ങൾക്കും അഭിപ്രായങ്ങൾക്കും അവർ മറുപടി നൽകി."മഴ മർമ്മരങ്ങൾ" എന്ന പേരിലാണ് പുസ്തക ചർച്ച സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376354/koppalam-library-honours-author-meghna-k-eratt-novel-discussion)