---
title: "കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽ മൂന്നാം ദിനവും തുടരുന്നു"
english_title: "Kannirappuzha Missing Youth Search Continues Third Day Wayanad Rescue Team"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376311/kannirappuzha-missing-youth-search-continues-third-day-wayanad-rescue-team"
published_at: "2026-08-03T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a702e963f0e4_kannirappuzha-missing-person-search.jpg"
keywords: []
---

# കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽ മൂന്നാം ദിനവും തുടരുന്നു

> **Lead Summary:** പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിനവും തുടരുന്നു.

## Article Content

പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിനവും തുടരുന്നു.

വയനാട്ടിൽ നിന്നുള്ള തുർക്കി ജീവൻ രക്ഷാ ടീമിലെ 13 അംഗ മുങ്ങൽ വിദഗ്ധർ ഇന്ന് രാവിലെ മുതൽ പുഴയിൽ തിരച്ചിൽ ആരംഭിച്ചു. അപകട സ്ഥലം കേന്ദ്രീകരിച്ച് വിവിധ ഭാഗങ്ങളിലായാണ് പരിശോധന നടത്തുന്നത്.

പേരാവൂർ ഫയർഫോഴ്സ്, പോലീസ്, സന്നദ്ധ സംഘടനകൾ, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്. എന്നാൽ ശക്തമായ ഒഴുക്കും പുഴയിലെ കലക്കവും ചെളിയും തിരച്ചിലിന് വലിയ തടസ്സമാകുന്നുണ്ട്.

ഞായറാഴ്ചയാണ് ഹനീഫയെ കാഞ്ഞിരപ്പുഴയിൽ കാണാതായത്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ പ്രാഥമിക തിരച്ചിലിൽ ഫലമുണ്ടായില്ല. തുടർന്നാണ് വിദഗ്ധ സംഘത്തെ കൂടി രംഗത്തിറക്കിയത്.

ഇതുവരെ ഹനീഫയെ കണ്ടെത്താനായിട്ടില്ല. മഴ കുറഞ്ഞാലും പുഴയിലെ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ പറഞ്ഞു.

പ്രദേശത്തെ നാട്ടുകാരും ബന്ധുക്കളും ആശങ്കയോടെയാണ് തിരച്ചിൽ വീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376311/kannirappuzha-missing-youth-search-continues-third-day-wayanad-rescue-team)